അറബിക് പാഠപുസ്തകവും ഇനി ബ്രെയില്‍ ലിപിയില്‍
മലപ്പുറം: കാഴ്ചയില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ ബ്രെയില്‍ ലിപിയില്‍ ഇനി അറബിക് പാഠപുസ്തകവും. രാജ്യത്ത് ആദ്യമായാണ് സര്‍ക്കാര്‍ തലത്തില്‍ കാഴ്ചപരിമിതര്‍ക്കായി ഇത്തരത്തില്‍ അറബിക് പാഠപുസ്തകം തയാറാകുന്നത്്. ഇംഗ്ലിഷ്, മലയാളം, ഹിന്ദി തുടങ്ങിയ ഭാഷാ വിഷയങ്ങള്‍ കൂടാതെ ഭൗതികശാസ്ത്രം, സാമൂഹ്യശാസ്ത്രം എന്നിവക്കും നിലവില്‍ അതത് ഭാഷയില്‍ ബ്രെയില്‍ പാഠപുസ്തകങ്ങളുണ്ട്. കൂടാതെ ഏറെ സാങ്കേതിക ബുദ്ധിമുട്ടുള്ള ഗണിതശാസ്ത്രത്തിനും സര്‍ക്കാര്‍ തലത്തില്‍ ബ്രെയില്‍ ലിപിയില്‍ പാഠപുസ്തകം അച്ചടിക്കുന്നുണ്ട്.
വിവിധ ജില്ലകളിലായി സംസ്ഥനത്ത് പ്രവര്‍ത്തിക്കുന്ന അന്ധ വിദ്യാലയങ്ങളില്‍ മൂന്നെണ്ണത്തിലാണ് നിലവില്‍ അറബിക് ഭാഷാ പഠനം നടക്കുന്നത്. അറബി പഠിക്കാന്‍ താല്‍പര്യമുണ്ടായിട്ടും ബ്രെയില്‍ ലിപിയില്‍ പാഠപുസ്തകം ഇല്ലാത്തതിനാല്‍ പ്രസ്തുത ഭാഷ തിരഞ്ഞെടുക്കല്‍ സാധ്യമാകാത്ത അവസ്ഥയായിരുന്നു വിദ്യാര്‍ഥികള്‍ക്ക്. സര്‍ക്കാരിന്റെ പുതിയ തീരുമാന പ്രകാരം ബ്രെയില്‍ ലിപിയില്‍ അറബിക് പാഠപുസ്തകം തയാറാക്കാന്‍ അസബാന്‍ സൊസൈറ്റി ഫോര്‍ ദി ബ്ലൈന്‍ഡ് എന്ന സ്ഥാപനത്തെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്്. മലപ്പുറം ജില്ലയിലെ പുളിക്കല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ ഇസ്‌ലാമിക് ഫൗണ്ടേഷന്‍ ഫോര്‍ ദി ബ്ലൈന്‍ഡ്് എന്ന സംഘടനക്കു കീഴിലാണ് ഇതു പ്രവര്‍ത്തിക്കുന്നത്.
സാങ്കേതിക പ്രയാസം കാരണമാണ് ഇത്രയും കാലം അറബിക് പാഠപുസ്തകം തയാറാക്കല്‍ സാധ്യമാകാതിരുന്നത്്. അതേസമയം അറബിക് പാഠപുസ്തകം തയാറാക്കുന്നതിന്റെ ദ്രുതഗതിയിലുള്ള പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകളിലേക്കുള്ള അറബിക് പാഠപുസ്തകം ബ്രെയില്‍ ലിപിയില്‍ തയാറാക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം. പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴില്‍ നിലവില്‍ എസ്.സി.ഇ.ആര്‍.ടി പുറത്തിറക്കുന്ന പാഠപുസ്തകമാണ് ബ്രെയില്‍ ലിപിയിലേക്ക് തര്‍ജമ ചെയ്യുക. പൊതുവിദ്യാലയങ്ങളില്‍ സൗജന്യമായി വിതരണം ചെയ്യുന്ന പാഠപുസ്തകത്തിനു പുറമേയാണ് ബ്രെയില്‍ ലിപിയിലുള്ള പുസ്തകം.
ഒരു പേജില്‍ സാധാരണ ഗതിയില്‍ അച്ചടിക്കുന്ന പാഠപുസ്തകം ബ്രെയില്‍ ലിപിയിലേക്കു മാറ്റുമ്പോള്‍ മൂന്നു പേജ് വേണ്ടിവരും. പുസ്തകങ്ങളുടെ അമിതഭാരം ഒഴിവാക്കാന്‍ ബാലാവകാശ കമ്മിഷന്‍ നിര്‍ദേശിച്ചതു പ്രകാരം കൂടുതല്‍ വാള്യങ്ങളായാണ് ബ്രെയില്‍ പാഠപുസ്തകം തയാറാക്കുന്നത്്. പുതിയ അധ്യയന വര്‍ഷം തുടങ്ങുന്നതിനു മുന്‍പേ മെയ് അവസനം പാഠപുസ്തകം കുട്ടികളുടെ കൈകളിലെത്തിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്്. ബ്രെയില്‍ പാഠപുസ്തകത്തിനു പുറമേ പാഠപുസ്തകങ്ങളിലെ അക്ഷരങ്ങള്‍ മൂന്നിരട്ടി വലുപ്പത്തില്‍ ബോള്‍ഡ് പ്രിന്റ് ചെയ്തും ഇത്തവണ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."