HOME
DETAILS

അറബിക് സര്‍വകലാശാല: സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് കെ.എ.എം.എ

  
backup
April 12 2018 | 01:04 AM

%e0%b4%85%e0%b4%b1%e0%b4%ac%e0%b4%bf%e0%b4%95%e0%b5%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%95%e0%b4%b2%e0%b4%be%e0%b4%b6%e0%b4%be%e0%b4%b2-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d

 


തിരുവനന്തപുരം: കേരളത്തില്‍ അറബിക് സര്‍വകലാശാല സ്ഥാപിക്കുമെന്ന എല്‍.ഡി.എഫ് പ്രകടന പത്രികയിലെ പ്രഖ്യാപനം നടപ്പിലാക്കുന്ന വിഷയത്തില്‍ കേരള സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന കേരള അറബിക് മുന്‍ ഷീസ് അസോസിയേഷന്‍ (കെ.എ.എം.എ) സംസ്ഥാന കമ്മിറ്റി കേരള സര്‍ക്കാരിനോടാവശ്യപ്പെട്ടു.
സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാലോളി കമ്മിറ്റി ശുപാര്‍ശ ചെയ്ത അറബിക് സര്‍വകലാശാല സ്ഥാപിക്കുന്നതില്‍ അലംഭാവം തുടരുന്നത് പ്രതിഷേധാര്‍ഹമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
കേരളീയര്‍ക്ക് തൊഴില്‍ നേടിത്തരുന്നതും കേരളത്തിന്റെ സമ്പദ്ഘടനയെ മെച്ചപ്പെടുത്തുന്നതും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ശുപാര്‍ശ ചെയ്തതുമായ ഈ പ്രശ്‌നം ഇനിയും നീട്ടരുതെന്നും പതിനഞ്ചിലധികം സര്‍വ്വകലാശാലകള്‍ നിലവിലുള്ള നമ്മുടെ സംസ്ഥാനത്ത് അറബിക് സര്‍വ്വകലാശാല സ്ഥാപിക്കുന്ന വിഷയത്തില്‍ മൗനം ഭജിക്കുന്നത് ഖേദകരമാണെന്നും യോഗം ചൂണ്ടിക്കാട്ടി. ഇതിനു വേണ്ടി നടത്തിയ സമരങ്ങളും നല്‍കിയ നിവേദനങ്ങളും കണ്ടില്ലെന്ന് നടിക്കുന്ന സമീപനം സര്‍ക്കാര്‍ തിരുത്തണമെന്നും അറബിക് സര്‍വകലാശാല സ്ഥാപിക്കുന്നതിന് വേണ്ട അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന നേതൃപരിശീലന ക്യാംപ് മെയ് ഒന്നിന് കോഴിക്കോട് നടത്തുവാനും തീരുമാനിച്ചു. യോഗം ഇടവം ഖാലിദ്കുഞ്ഞ് ഉദ്ഘാടനം ചെയ്തു. പി.പി ഫിറോസ് അധ്യക്ഷനായി.
സംസ്ഥാന ജന. സെക്രട്ടറി എം. തമീമുദീന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അബ്ദുല്‍ ലത്തീഫ് ബസ്മല, ഹംസ എറണാകുളം, ഇ.സി നൗഷാദ് കോഴിക്കോട്, സലാഹുദീന്‍ കൊല്ലം, മജീദ് കാസര്‍ഗോഡ്, അസൈനാര്‍ വയനാട്, കെ.കെ ഫസല്‍ തങ്ങള്‍, നാദര്‍ഷാ കൊല്ലം, സലാഹുദീന്‍ പാലക്കാട്, അലി അക്ബര്‍, അനസ് എം അഷറഫ്, നബീല്‍, ഉമര്‍ മുള്ളൂര്‍ക്കര, മുസ്തഫ വയനാട്, സിറാജ് മദനി എറണാകുളം, ഹിഷാമുദ്ദീന്‍ പത്തനംതിട്ട, നിഹാസ് തിരുവനന്തപുരം, ടി.കെ അബൂബക്കര്‍, ഇ.ഐ മുഹമ്മദ് അസ്‌ലം, മുനീര്‍ കിളിമാനൂര്‍, ഡോ. കെ.എം നിസാമുദ്ദീന്‍ മരുത, സുമയ്യ തങ്ങള്‍, ലൈലാബീവി സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-09-11-2024

PSC/UPSC
  •  a month ago
No Image

യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച്, യുവാവ് സ്വയം തീകൊളുത്തി മരിച്ചു; യുവതി ഗുരുതരാവസ്ഥയിൽ

Kerala
  •  a month ago
No Image

മലപ്പുറത്ത് ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട്, നിര്‍ത്തിയിട്ട അഞ്ച് വാഹനങ്ങളില്‍ ഇടിച്ചു; അപകടത്തില്‍ രണ്ട് മരണം

Kerala
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവം ആലപ്പുഴയില്‍; നവംബര്‍ 15 മുതല്‍ 18 വരെ

Kerala
  •  a month ago
No Image

പ്രവാസ മണ്ണിൽ ഗൾഫ് സുപ്രഭാതം ഡിജിറ്റൽ മീഡിയക്ക് സമാരംഭമായി

uae
  •  a month ago
No Image

'സ്വന്തം വീടിൻ്റെ ഐശ്വര്യം മോദി' എന്ന അവസ്ഥയിലാണ് പിണറായി വിജയൻ; എം കെ മുനീർ

Kerala
  •  a month ago
No Image

സംസ്ഥാനത്തെ 6 ജില്ലകളിൽ കനത്ത മഴക്ക് സാധ്യത

Kerala
  •  a month ago
No Image

കണ്ണൂരിൽ സിനിമാ തിയേറ്ററിലെ വാട്ടര്‍ ടാങ്ക് തകർന്ന് അപകടം; 2 പേർക്ക് പരിക്ക്

Kerala
  •  a month ago
No Image

'ഗോപാലകൃഷ്ണന്റെ ഫോണ്‍ ഹാക്ക് ചെയ്തിട്ടില്ല'; ഡിജിപി ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് കൈമാറി

Kerala
  •  a month ago
No Image

നാട്ടാനകളിലെ കാരണവര്‍ വടക്കുംനാഥന്‍ ചന്ദ്രശേഖരന്‍ ചരിഞ്ഞു

Kerala
  •  a month ago