റെസ്റ്റ് ഹൗസ് നവീകരണ ഉദ്ഘാടനം മുസ്ലിം ലീഗ് ബഹിഷ്ക്കരിക്കും
താമരശ്ശേരി: ഇന്ന് നടക്കുന്ന താമരശേരി റെസ്റ്റ് ഹൗസ് ഉദ്ഘാടന പരിപാടി ബഹിഷ്കരിക്കുമെന്ന് താമരശേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
പെയിന്റിങ് ഉള്‍പ്പെടെയുള്ള നിസാര പ്രവര്‍ത്തികള്‍ നടത്തിയതിന്റെ പേരില്‍ ആയിരക്കണക്കിന് രൂപ ചെലവഴിച്ചാണ് പി.ഡബ്ലു.ഡി റെസ്റ്റ് ഹൗസ് ഉദ്ഘാടന മാമാങ്കം നടത്തുന്നതെന്നും ഇത് ജനങ്ങളെ വിഢികളാക്കാന്‍ കൊടുവള്ളി എം.എല്‍.എയും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും നടത്തുന്ന അനാവശ്യ ധൂര്‍ത്ത് നടപടിയാണെന്നും നടപടിയില്‍ പ്രതിഷേധിച്ച് ഇന്ന് നടക്കുന്ന ഉദ്ഘാടന പരിപാടി ബഹിഷ്ക്കരിക്കുമെന്നും ലീഗ് നേതാക്കള്‍ വ്യക്തമാക്കി.
സാധാരണ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നടക്കുന്ന നവീകരണ പ്രവൃത്തികള്‍ മാത്രമാണ് താമരശ്ശേരി പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസിലും നടത്തിയിരിക്കുന്നത്. ബെഡ്ഷീറ്റുകളും ബെഡുകളും മാറ്റുന്നതും പെയിന്റിങ് ഉള്‍പ്പെടെയുള്ള നിസാര പ്രവൃത്തികള്‍ നടത്തുന്നതും സര്‍ക്കാര്‍ വിശ്രമകേന്ദ്രങ്ങളില്‍ നടക്കുന്ന പതിവ് പ്രവൃത്തികള്‍ മാത്രമാണ്.
കേടുപാടുകള്‍ സംഭവിക്കാത്ത ഈയടുത്ത കാലത്ത് പാകിയ ടൈല്‍സുകള്‍ പൊളിച്ചു നീക്കി പുതിയത് പാകിയതിനു പിന്നില്‍ അഴിമതി നടന്നതായി നാട്ടുകാര്‍ നേരത്തെ ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നതാണെന്നും നേതാക്കള്‍ പറഞ്ഞു.
കൊടുവള്ളി നിയോജക മണ്ഡലത്തില്‍ മുന്‍ എം.എല്‍.എ. വി.എം ഉമ്മര്‍ മാസ്റ്റര്‍ കൊണ്ടണ്ടു വന്ന പദ്ധതികളുടെ ഉദ്ഘാടനമല്ലാതെ നിലവിലെ എം.എല്‍.എക്ക് യാതൊരു വികസന പദ്ധതിയും കൊണ്ടണ്ടു വരാനോ ഉദ്ഘാടനം ചെയ്യാനോ സാധിക്കാത്തതിന്റെ ജാള്യത മറക്കാന്‍ വേണ്ടണ്ടിയാണ് ഉദ്ഘാടന മാമാങ്കങ്ങള്‍ സംഘടിപ്പിക്കുന്നതെന്ന് യോഗം വിലയിരുത്തി.
യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് സി. മോയിന്‍കുട്ടി ഉദ്ഘാടനം ചെയ്തു. പി.എസ് മുഹമ്മദലി അധ്യക്ഷനായി. വി.എം ഉമ്മര്‍ മാസ്റ്റര്‍, കെ.എം അഷ്റഫ്, സൈനുല്‍ ആബിദീന്‍ തങ്ങള്‍, കെ.വി മുഹമ്മദ്, പി.പി ഹാഫിസ് റഹിമാന്‍, എന്‍.പി റസാഖ്, എടവലം ഹുസൈന്, എ.പി മൂസ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."