സര്‍ക്കാര്‍ അനാസ്ഥ; കര്‍ഷക പ്രക്ഷോഭം വീണ്ടും
ന്യൂഡല്‍ഹി: ആവശ്യങ്ങള്‍ അംഗീകരിക്കുന്നതില്‍ അനാസ്ഥ കാണിക്കുന്നതില്‍ പ്രതിഷേധിച്ച് വീണ്ടും കര്‍ഷകര്‍ രാജ്യവ്യാപക പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. നേരത്തെ മഹാരാഷ്ട്ര സര്‍ക്കാരിനെതിരേ ലോങ് മാര്‍ച്ച് നടത്തിയതും ഇതിനു പിന്നാലെ ഡല്‍ഹിയെ ഞെട്ടിച്ചും നടന്ന പ്രതിഷേധത്തിന് കാരണമായ വസ്തുതകള്‍ അംഗീകരിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന അനാസ്ഥക്കെതിരേയാണ് വീണ്ടും പ്രതിഷേധവുമായി കര്‍ഷകര്‍ സംഘടിക്കുന്നത്.
പ്രതിഷേധത്തിന്റെ ഭാഗമായി ജൂണ്‍ ഒന്നുമുതല്‍ 10 ദിവസം വരെ പാല്, പച്ചക്കറികള്‍, ഭക്ഷ്യധാന്യങ്ങള്‍ എന്നിവ പൊതുവിപണയില്‍ വില്‍ക്കില്ലെന്ന് കര്‍ഷകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെ നേതൃത്വത്തിലാണ് കര്‍ഷകര്‍ പ്രക്ഷോഭം നടത്തുന്നത്. കാര്‍ഷിക ലോണുകള്‍ എഴുതി തള്ളുക, സ്വാമിനാഥന് കമ്മിഷന് ശുപാര്‍ശകള്‍ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷകര്‍ പ്രതിഷേധിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."