മെഡിക്കല്‍ പി.ജി:13 കോളജുകളിലെ ഫീസ് ഘടനയായി
തിരുവനന്തപുരം: സംസ്ഥാനത്തെ 13 സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ 2017-18, 2018-19 വര്‍ഷങ്ങളിലെ പി.ജി കോഴ്സുകളുടെ ഫീസ്ഘടന നിശ്ചയിച്ച് ജസ്റ്റീസ് രാജേന്ദ്രബാബുകമ്മിറ്റി ഉത്തരവിറക്കി. അമല, ഗോകുലം, കാരക്കോണം സി.എസ്.ഐ, ട്രാവന്‍കൂര്‍, അസീസിയ, പുഷ്പഗിരി, എം.ഇ.എസ്, മലങ്കര, കണ്ണൂര്‍, ജൂബിലി, കെ.എം.സി.ടി, പരിയാരം, ശ്രീനാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് എന്നീ കോളജുകളിലെ ഫീസാണു നിശ്ചയിച്ചത്.
ഈ കോളജുകളില്‍ ക്ലിനിക്കല്‍ കോഴ്സുകള്‍ക്ക് 14 ലക്ഷവും നോണ്‍ക്ലിനിക്കല്‍ വിഷയങ്ങള്‍ക്ക് 8.5 ലക്ഷവുമാണ് ഫീസ്. ക്ലിനിക്കല്‍ ഡിപ്ലോമ കോഴ്സുകള്‍ക്ക് 10.5 ലക്ഷവും സൂപ്പര്‍ സ്പെഷ്യാലിറ്റിക്ക് 18.5 ലക്ഷം ഈടാക്കാം. എന്‍.ആര്.ഐ ക്വാട്ടയില്‍ 35 ലക്ഷമാണു പുതിയ ഫീസ്. രണ്ടുവര്‍ഷത്തേക്കും ഇതേ ഫീസ് ഘടനിലനിര്ത്തിയിട്ടുണ്ട്.
വിദ്യാര്‍ഥികളോട് അധികതുക വാങ്ങിയ മാനേജ്മെന്റുകള്‍ ആ തുക മടക്കി നല്‍കണമെന്നും കമ്മിറ്റി ഉത്തരവിട്ടു. ക്ലിനിക്കല്‍ വിഷയങ്ങളില്‍ 35.92 ലക്ഷം രൂപവരെയാണു ചില കോളജുകള്‍ ആവശ്യപ്പെട്ടിരുന്നത്. എന്‍.ആര്.ഐ ക്വാട്ടയില്‍ 42 ലക്ഷം ആവശ്യപ്പെട്ട കോളജുകളുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."