ചൂട് കഠിനം; പഴങ്ങളുടെ വില അധികഠിനം
ചങ്ങനാശേരി: ചൂടിന്റെ കാഠിന്യം വര്‍ധിച്ചത്തോടെ പഴവിപണി സജീവം. ഇതിനൊപ്പം പഴവര്‍ഗങ്ങളുടെ വിലയും കുതിച്ചുയരുകയാണ്. തണ്ണിമത്തനും ഓറഞ്ചും കരിക്കും മുന്തിരിയും തേടി ആളുകള്‍ എത്തിയതോടെ വഴിയോര കച്ചവടക്കാരുടെ എണ്ണവും വര്‍ധിച്ചു. ജലാംശം കൂടുതലുള്ള പഴങ്ങള്‍ക്കാണ് ആവശ്യക്കാരേറെ.
തണ്ണിമത്തനാണ് വിപണിയിലെ താരം. റോഡരികില്‍ താല്‍ക്കാലിക കടകളിലും മറ്റുമായി വില്‍പന പൊടിപൊടിക്കുകയാണ്. ചൂടേറിയതോടെ വില കൂടിയിട്ടുïെങ്കിലും മറ്റ് പഴങ്ങളെ അപേക്ഷിച്ച് തണ്ണിമത്തന് താങ്ങാവുന്ന വിലയാണെന്നത് ഡിമാന്റ് കൂട്ടുന്നു. കുറഞ്ഞ ചെലവില്‍ ദാഹമകറ്റാന്‍ കൂടുതല്‍ പേരും ആശ്രയിക്കുന്നത് തണ്ണിമത്തനെ തന്നെയാണ്.
ഇപ്പോള്‍ തണ്ണിമത്തന്റെ വില 30 രൂപയായിട്ടുï്. കൊടുംചൂടില്‍ തണുപ്പിക്കാന്‍ കരിക്കു വില്‍പനയും സജീവമാണ്. മുന്‍പ് തമിഴ്‌നാട്ടില്‍ നിന്നുമാണ് കരിക്കുകള്‍ വില്‍പ്പനക്കെത്തിച്ചിരുന്നത്.
എന്നാല്‍ ഈ സീസണില്‍ നാടന്‍ കരിക്കുകളാണ് കൂടുതലായി കാണുന്നത്. കരിക്കിന് 35 മുതല്‍ 55 രൂപവരെയാണ് വില. പ്രകൃതിദത്തവും മായം ചേര്‍ക്കാതെയും ലഭിക്കുന്ന പാനീയമായതിനാല്‍ കരിക്ക് വാങ്ങാനും ആളുകള്‍ ഏറെയാണ്. കഴിഞ്ഞ സീസണില്‍ മൂന്നു കിലോ ഓറഞ്ചിന് 60 രൂപയായിരുന്നുവെങ്കില്‍ ഇത്തവണ ഒരു കിലോ ഓറഞ്ചിന് 60 രൂപയാണ് വില. ആപ്പിളിന് 150 മുതല്‍ 180 രൂപവരെയാണ് വില. പച്ചനിറത്തിലുള്ള ഗ്രീന്‍ ആപ്പിളിനും ആവശ്യക്കാരേറെ. 50 രൂപ മുതലുള്ള വിവിധതരം മുന്തിരികളും സജീവമാണ്. കറുത്ത മുന്തിരിക്ക് 60 രൂപയാണ് വില. 85 മുതല്‍ 100 രൂപവരെയാണ് കുരുവില്ലാത്ത ഒരു കിലോ മുന്തിരിയുടെ വില. മാങ്ങാക്കാലമായില്ലെങ്കിലും 70 മുതല്‍ 160 രൂപവരെയുള്ള മാങ്ങകള്‍ വിപണിയില്‍ ഇടംപിടിച്ചിട്ടുï്.
തമിഴ്‌നാട്ടിലെ സേലം, ഈറോഡ്, ദിണ്ഡിഗല്‍, കൃഷ്ണഗിരി, ധര്‍മപൂരി, ആന്ധ്ര, കേരളത്തിലെ മുതലമട അടക്കമുള്ള വിവിധ പ്രദേശങ്ങളിലും ഇപ്പോള്‍ മാങ്ങ വിളവെടുപ്പ് ആരംഭിച്ചിട്ടുï്. ഇവിടെ നിന്നുള്ള മാമ്പഴങ്ങളാണ് ഉന്തുവïികളിലും മറ്റുമായി വിറ്റഴിക്കുന്നത്.
പുതിയ ട്രെന്‍ഡായ ലെസിയുള്‍പെടെ സംഭാരവും നാരങ്ങ വെള്ളവും കുലുക്കി സര്‍ബത്തും കരിക്കുമടക്കം കഠിനമായ ചൂടിനെ ശമിപ്പിക്കാനുള്ള ആരോഗ്യകരമായ വഴികള്‍ അന്വേഷിക്കുകയാണു നഗര ജനത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."