ബി.ജെ.പി ഓഫിസിനു മുന്നില്‍ മൂര്‍ഖന്റെ 'ഉപരോധം'
കൂത്താട്ടുകുളം: ഇര പിടിക്കുന്നതിന് തടസം സൃഷ്ടിച്ച ബി.ജെ.പി പ്രവര്‍ത്തകരെ ബന്ദികളാക്കി 'മൂര്‍ഖന്റെ പ്രതികാരം'. കൂത്താട്ടുകുളത്ത് നഗരമധ്യത്തിലുള്ള ബി.ജെ.പി മുനിസിപ്പല്‍ സമിതി ഓഫിസിനു മുന്നിലാണ് പ്രവര്‍ത്തകരേയും നാട്ടുകാരേയും പരിഭ്രാന്തിയിലാക്കിയ മൂര്‍ഖന്‍ പാമ്പിന്റെ 'ഉപരോധ സമരം' നടന്നത്. കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെയാണ് സംഭവം.
ഓണംകുന്ന് ഭഗവതി ക്ഷേത്രനടയിലുള്ള ശ്രീകൃഷ്ണവിലാസം എന്‍.എസ്.എസ് കരയോഗ മന്ദിരത്തിലെ ഒരു വാതില്‍ മാത്രമുള്ള മുറിയിലാണ് ബി.ജെ.പി ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ക്ഷേത്ര പുരയിടത്തില്‍ നിന്നും ഏലിയെ ഓടിച്ചെത്തിയ മൂര്‍ഖന്‍ ഓഫിസിന് മുന്നിലെത്തി. ഈ സമയം മുറിക്കുള്ളിലുണ്ടായിരുന്ന പ്രവര്‍ത്തകര്‍ ഒച്ചയുണ്ടാക്കി എലിയെ രക്ഷപ്പെടുത്തി. മൂര്‍ഖനാകട്ടെ ഓഫിസിന്റെ വാതിലിനു മുന്നില്‍ പത്തി വിടര്‍ത്തി നിലയുറപ്പിച്ചു. ഇതോടെ പ്രവര്‍ത്തകരിലൊരാള്‍ വാതില്‍ അകത്തു നിന്നടക്കുകയായിരുന്നു. പഞ്ചായത്ത് സമിതി പ്രസിഡന്റ് വിജയന്‍ അടിപാറ ഉള്‍പ്പെടെ ഏഴോളം പ്രവര്‍ത്തകരെ പുറത്തിറക്കാന്‍ അനുവദിക്കാതെ ഒന്നര മണിക്കൂറാണ് മൂര്‍ഖന്‍ പത്തിവിടര്‍ത്തി നിന്നത്.
വിവരമറിഞ്ഞ് നാട്ടുകാര്‍ തടിച്ചുകൂടിയെങ്കിലും മുര്‍ഖന്‍ 'ഉപരോധം' തുടര്‍ന്നു. തുടര്‍ന്ന് ദൃശ്യ ടി.വി കാമറാമാന്‍ മനു അടിമാലി കോലുകൊണ്ട് തോണ്ടി പൊടികൈകള്‍ പ്രയോഗിച്ച് പാമ്പിന്റെ ശ്രദ്ധ തിരിച്ചു വാതിലിനു മുന്നില്‍ നിന്നും മാറ്റി. ഈ സമയം മുറിക്കുള്ളില്‍ കുടുങ്ങിയവര്‍ രക്ഷപെടുകയായിരുന്നു.
പാമ്പ് ക്ഷേത്ര പുരയിടത്തീലേക്ക് ഇഴഞ്ഞു നീങ്ങിയതോടെയാണ് പരിഭ്രാന്തിയിലായ കാഴ്ചക്കാര്‍ക്കും ആശ്വാസമായത്. സംഭവത്തിന്റെ വീഡിയോയും ചിത്രങ്ങളും കണ്ട് അനുകൂലമാകും പ്രതികൂലമായും സോഷ്യല്‍ മീഡിയയില്‍ ഇറങ്ങിയ ട്രോളുകളും ഹിറ്റായി മാറുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."