വേള്‍ഡ് സ്‌കില്‍സ് കോമ്പറ്റീഷനില്‍ ഇന്ത്യന്‍ തിളക്കം; വെങ്കലവുമായി തൃശൂര്‍ സ്വദേശി
കൊച്ചി: ഫ്രാന്‍സിലെ ലിയോണില്‍ നടന്ന വേള്‍ഡ് സ്‌കില്‍ കോമ്പറ്റീഷനില്‍ തിളങ്ങി തൃശൂര്‍ സ്വദേശി. സെപ്റ്റംബര്‍ 10 മുതല്‍ 15 വരെ നടന്ന വേള്‍ഡ് സ്‌കില്‍ കോമ്പറ്റീഷനില്‍ ഇന്‍ഡസ്ട്രി 4.0 കാറ്റഗറിയില്‍ വെങ്കലമെഡലുമായി ഇന്ത്യന്‍ ജയം അടയാളപ്പെടുത്തിയിരിക്കുകയാണ് തൃശൂര്‍ സ്വദേശി സത്യജിത്ത് ബാലകൃഷ്ണന്‍. നാംടെക് (ന്യൂ ഏജ് മേക്കേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി)യിലെ ആദ്യ ബാച്ച് വിദ്യാര്‍ത്ഥികളായ സത്യജിത്ത് ബാലകൃഷ്ണന്‍, ധ്രുമില്‍കുമാര്‍ ഗാന്ധി എന്നിവരാണ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ച് വിജയിച്ചത്.
യുവാക്കളുടെ കഴിവുകളെ പ്രചോദിപ്പിക്കാനും പാഷനെ പ്രൊഫഷനാക്കി മാറ്റാനും ലക്ഷ്യമിട്ടാണ് രണ്ടുവര്‍ഷം കൂടുമ്പോള്‍ ഒളിംപിക്‌സ് ഓഫ് സ്‌കില്‍സ് എന്ന് അറിയപ്പെടുന്ന വേള്‍ഡ് സ്‌കില്‍ കോമ്പറ്റീഷന്‍ നടക്കുന്നത്. അഞ്ചു ദിവസങ്ങളിലായി നടന്ന ഈ വര്‍ഷത്തെ മത്സരത്തില്‍ 89 രാജ്യങ്ങളില്‍ നിന്നുള്ള യുവ പ്രൊഫഷണലുകള്‍ വിവിധ വിഭാഗങ്ങളില്‍ മത്സരിച്ചു. സ്‌കില്‍ ഇന്ത്യ മിഷന്‍ പോലുള്ള വിവിധ സംരംഭങ്ങളിലൂടെ ഇന്ത്യയെ ലോകത്തിന്റെ നൈപുണ്യ തലസ്ഥാനമാക്കി മാറ്റാനുള്ള ശ്രമങ്ങളുടെ ഫലമായി മത്സരത്തില്‍ നാല് വെങ്കലമെഡലുകളും 12 മെഡലുകളും നേടി ഇന്ത്യ 13-ാം സ്ഥാനം സ്വന്തമാക്കി.
നാംടെക് ഇന്റര്‍നാഷണല്‍ പ്രൊഫഷണല്‍ മാസ്റ്റേഴ്‌സ് പ്രോഗ്രാമിലെ ആദ്യ ബാച്ച് അംഗങ്ങളായ സത്യജിത്ത് ബാലകൃഷ്ണനും ധ്രുമില്‍കുമാര്‍ ഗാന്ധിയും വേള്‍ഡ് സ്‌കില്‍സിന്റെ ദേശീയ ചാപ്റ്ററായ ഇന്ത്യാ സ്‌കില്‍സ് കോമ്പറ്റീഷനില്‍ ചാംപ്യന്‍മാരായാണ് ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ അവസരംനേടിയെടുത്തത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."