HOME
DETAILS

വന്‍ ഡിസ്കൗണ്ട് സെയിലുമായി എയര്‍ അറേബ്യ

  
September 30, 2024 | 1:58 PM

Air Arabia with huge discount sale

ദുബൈ:സൂപ്പര്‍ സീറ്റ് സെയിലുമായി എയര്‍ അറേബ്യ.സൂപ്പര്‍ സീറ്റ് സെയിലിൽ ഏര്‍ലി ബേര്‍ഡ് പ്രൊമോഷനില്‍  500,000 സീറ്റുകളിലേക്കുള്ള ടിക്കറ്റുകളാണ് ഓഫര്‍ നിരക്കില്‍ ലഭിക്കുക.

129 ദിര്‍ഹം ( 2,942.8 ഇന്ത്യൻ രൂപ) മുതൽ ടിക്കറ്റുകൾ ലഭ്യമാണ്. വിവിധ സ്ഥലങ്ങളിലേക്ക് നേരിട്ടുള്ള സര്‍വീസുകളിലാണ് ഈ ഇളവുകള്‍. സെപ്തംബര്‍ 30 മുതല്‍ ഒക്ടോബര്‍ 20 വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഡിസ്കൗണ്ട് ലഭിക്കുക. 2025 മാര്‍ച്ച് 1 മുതല്‍ 2025 ഒക്ടോബര്‍ 25 വരെയുള്ള കാലയളവില്‍ ഈ ടിക്കറ്റുകള്‍ ഉപയോഗിച്ച് യാത്ര ചെയ്യാൻ സാധിക്കും.

ഷാര്‍ജ, അബുദബി, റാസല്‍ഖൈമ എന്നിവിടങ്ങളില്‍ നിന്നും ലോകത്തിന്‍റെ വിവിധ കോണുകളിലേക്ക് എയര്‍ അറേബ്യ സര്‍വീസുകള്‍ നടത്തുന്നുണ്ട്. ഇന്ത്യയിൽ നിന്ന് ഷാർജ, അബുദബി, റാസൽ ഖൈമ എന്നീ മൂന്ന് വിമാനത്താവളങ്ങളിലേക്കുമുള്ള നോൺ-സ്റ്റോപ്പ് വിമാനങ്ങള്‍ക്ക് പുറമേ മിലൻ, വാഴ്‌സ, ക്രാക്കോവ്, ഏഥൻസ്, മോസ്‌കോ, ബാകു, റ്റ്ബിലിസി, അൾമാട്ടി തുടങ്ങിയ വിവിധ ഡെസ്റ്റിനേഷനുകളും ഈ പ്രൊമോഷനില്‍ ഉൾപ്പെടുന്നുണ്ട്. 

കേരളത്തിലേക്കുള്ള സര്‍വീസുകള്‍ക്കും ടിക്കറ്റ് നിരക്കില്‍ ഡിസ്കൗണ്ടുണ്ട്. മുംബൈ, ദില്ലി, അഹമ്മദാബാദ്, ജയ്പൂര്‍, നാഗ്പൂര്‍, കൊല്‍ക്കത്ത, ഗോവ, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, തിരുവനന്തപുരം, കൊച്ചി, കോയമ്പത്തൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലേക്കും ഡിസ്കൗണ്ടിൽ യാത്ര ചെയ്യാം. യുഎഇ, മൊറോക്കോ, ഈജിപ്ത് എന്നിവിടങ്ങളിലെ അഞ്ച് സ്ട്രാറ്റജിക് ഹബ്ബുകളിൽ നിന്ന് 200 റൂട്ടുകളിലേക്ക് എയര്‍ അറേബ്യ സര്‍വീസുകള്‍ നടത്തുന്നുണ്ട്. 

എയര്‍ അറേബ്യയുടെ airarabia.com എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. അടുത്തിടെ പുതിയതായി റാസൽഖൈമ അന്താരാഷ്ട്ര വിമാനത്താവളത്തെ മോസ്കോ ഡോമൊഡെഡോവോ അന്താരാഷ്ട്ര വിമാനത്താവളുമായി ബന്ധിപ്പിക്കുന്ന സര്‍വീസും എയര്‍ അറേബ്യ പ്രഖ്യാപിച്ചിരുന്നു. ഡിസംബര്‍ 27 മുതല്‍ ഈ റൂട്ടില്‍ ആഴ്ചയില്‍ മൂന്ന് സര്‍വീസുകൾ തുടങ്ങും. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടിയെ ആക്രമിച്ച കേസ്; ദിലീപിനെതിരേ ശക്തമായ തെളിവുകൾ നിരത്തി അപ്പീൽ നൽകാൻ പ്രോസിക്യൂഷൻ

Kerala
  •  3 days ago
No Image

ഷാർജയിൽ ഇനി എല്ലാം വിരൽത്തുമ്പിൽ! മുനിസിപ്പാലിറ്റിയുടെ വെബ്സൈറ്റ് പുതുക്കി; എട്ട് പുതിയ സേവനങ്ങൾ ഓൺ‌ലൈനിൽ

uae
  •  3 days ago
No Image

സമസ്ത നൂറാം വാര്‍ഷിക പ്രചാരണം ഏറ്റെടുത്ത് ഫിലിപ് ജോൺ

Kerala
  •  3 days ago
No Image

അഞ്ചലിൽ ഓട്ടോറിക്ഷയും ശബരിമല തീർത്ഥാടകരുടെ ബസ്സും കൂട്ടിയിടിച്ചു; മൂന്ന് മരണം

Kerala
  •  3 days ago
No Image

തദ്ദേശത്തില്‍ വോട്ടിട്ടത് തലസ്ഥാനത്ത്; വിവാദകേന്ദ്രമായി സുരേഷ്‌ഗോപി

Kerala
  •  3 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; പോളിങ് കുറയാതിരിക്കാൻ ജാഗ്രതയിൽ മുന്നണികൾ

Kerala
  •  3 days ago
No Image

ആസ്‌ത്രേലിയയില്‍ കുട്ടികളുടെ സമൂഹമാധ്യമ വിലക്ക് പ്രാബല്യത്തില്‍; കുട്ടികളുടെയും കൗമാരക്കാരുടെയും അക്കൗണ്ടുകള്‍ ബ്ലോക്കായി

International
  •  3 days ago
No Image

നടിയെ ആക്രമിച്ച കേസ്‌; പൾസർ സുനിയടക്കം ആറ് പ്രതികൾ കുറ്റക്കാർ; ശിക്ഷാവിധി നാളെ

Kerala
  •  3 days ago
No Image

ടെന്റുകൾ പ്രളയത്തിൽ മുങ്ങി; ബൈറോൺ കൊടുങ്കാറ്റിൽ വലഞ്ഞ് ഗസ്സ; കനത്ത മഴ

International
  •  3 days ago
No Image

ഇനി എൽ.എച്ച്.ബി കോച്ചുകൾ; ഫെബ്രുവരി മുതൽ ട്രെയിനുകൾക്ക് പുതിയ മുഖം

Kerala
  •  3 days ago