HOME
DETAILS

രോഗികളെ ദുരിതത്തിലാക്കി ഡോക്ടര്‍മാരുടെ സമരം; ആശുപത്രിയിലെത്തിയ രോഗികള്‍ വലഞ്ഞു

  
backup
April 14 2018 | 00:04 AM

%e0%b4%b0%e0%b5%8b%e0%b4%97%e0%b4%bf%e0%b4%95%e0%b4%b3%e0%b5%86-%e0%b4%a6%e0%b5%81%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%95%e0%b5%8d%e0%b4%95-2

തിരുവനന്തപുരം: അര്‍ധരാത്രിയിലെ സമര പ്രഖ്യാപനം അറിയാതെ ആശുപത്രികളിലേക്കെത്തിയ ആയിരക്കണക്കിന് രോഗികളെ വലച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ അനിശ്ചിതകാലസമരത്തില്‍. മെഡിക്കല്‍ കോളജുകള്‍ ഒഴികെയുള്ള ആശുപത്രികളിലൊന്നും ഇന്നലെ ഒ.പി പ്രവര്‍ത്തിച്ചില്ല. സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടാനുള്ള സാമ്പത്തികശേഷിയില്ലാത്ത പാവപ്പെട്ട രോഗികള്‍ ഗതികേടുകൊണ്ട് ആശുപത്രി വരാന്തകളില്‍ തളര്‍ന്നിരിക്കുന്ന കാഴ്ചയായിരുന്നു മിക്കയിടങ്ങളിലും. അത്യാഹിത വിഭാഗത്തിന് മുടക്കമില്ലായിരുന്നുവെങ്കിലും അവിടെയും ഡോക്ടര്‍മാരുടെ അഭാവം രോഗികളെ വലച്ചു. മെഡിക്കല്‍ കോളജുകളിലാകട്ടെ നീണ്ട നിര തന്നെയായിരുന്നു. അടിയന്തര ശസ്ത്രക്രിയകള്‍ നടത്തുമെന്നും അത്യാഹിത വിഭാഗവും പ്രവര്‍ത്തിക്കുമെന്നുമായിരുന്നു സമരം പ്രഖ്യാപിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്.
ആര്‍ദ്രം പദ്ധതിയുടെ പേരില്‍ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റിയ ആശുപത്രികളില്‍ ആവശ്യത്തിന് ജീവനക്കാരെയും ഡോക്ടര്‍മാരെയും നിയമിക്കാതെ ഒ.പി സമയം കൂട്ടിയതും ഈ നടപടിയില്‍ പ്രതിഷേധിച്ച പാലക്കാട് കുമരംപുത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോ സി.കെ ജസ്‌നിയെ സസ്‌പെന്‍ഡ് ചെയ്തതിനും, സര്‍ക്കാരിന്റെ ആരോഗ്യനയങ്ങളില്‍ പ്രതിഷേധിച്ചുമാണ് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്റെ (കെ.ജി.എം.ഒ.എ) നേതൃത്വത്തില്‍ ഇന്നലെ മുതല്‍ സമരം തുടങ്ങിയത്.സമരം നടത്തുന്ന ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസും നടത്തുന്നില്ല. നാലായിരത്തിലധികം ഡോക്ടര്‍മാര്‍ സമരത്തില്‍ പങ്കെടുത്തതായി കെ.ജി.എം.ഒ.എ അവകാശപ്പെട്ടു. പൊതുജനാരോഗ്യരംഗത്തെ പിന്നോട്ട് നയിക്കുന്ന ആരോഗ്യ നയങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് അവര്‍ ആരോപിച്ചു.
അതേസമയം, ഒ.പി സമയം കൂട്ടിയതിനല്ല സമരമെന്നും ഓരോ രോഗിക്കും ആവശ്യമായ സമയം നല്‍കി പരിശോധന നടത്താന്‍ വേണ്ടത്ര ഡോക്ടര്‍മാരുടെ തസ്തികകള്‍ സൃഷ്ടിക്കാതെ, രോഗികളെ പറ്റിക്കുന്ന തട്ടിക്കൂട്ട് സംവിധാനത്തിനെതിരേയാണെന്നും കെ.ജി.എം.ഒ.എ പറയുന്നു.
താല്‍ക്കാലിക നിയമനങ്ങള്‍കൊണ്ട് ആര്‍ദ്രം പദ്ധതി വിഭാവനം ചെയ്യുന്ന സേവനം നല്‍കാനാവില്ലെന്ന് തുടക്കം മുതല്‍ പറഞ്ഞിരുന്നതാണ്. ചില ആശുപത്രികളില്‍ ഒരു ഡോക്ടര്‍ നൂറുമുതല്‍ മുന്നൂറോ അതിലധികമോ രോഗികളെവരെ പരിശോധിക്കേണ്ട അവസ്ഥയാണ്.
ഇതുകാരണം രോഗികള്‍ക്ക് വളരെയധികം സമയം കാത്തുനില്‍ക്കേണ്ടതായി വരുന്നു. ഒന്നോ രണ്ടോ മിനിറ്റിനുള്ളില്‍ രോഗ പരിശോധന നടത്തി ചികിത്സ നിര്‍ണയിക്കേണ്ട അവസ്ഥ രോഗികളില്‍ അസംതൃപ്തിയും ഡോക്ടര്‍മാരില്‍ മാനസിക സമ്മര്‍ദവും സൃഷ്ടിക്കുന്നുണ്ടെന്നും കെ.ജി.എം.ഒ.എ ഭാരവാഹികള്‍ ചുണ്ടിക്കാട്ടി. രോഗികള്‍ക്ക് മതിയായ ചികിത്സ നല്‍കുന്നതിനും മറ്റുപ്രവര്‍ത്തനങ്ങള്‍ക്കുമായി കുറഞ്ഞത് നാല് ഡോക്ടര്‍മാരെങ്കിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ഉണ്ടാകണം. ഒ.പി സമയം നീട്ടണമെങ്കില്‍ മിനിമം അഞ്ച് സ്ഥിരം ഡോക്ടര്‍മാരുടെ തസ്തികകള്‍ ഉണ്ടാകണമെന്നും കെ.ജി.എം.ഒ.എ ചൂണ്ടിക്കാട്ടുന്നു.
അതേ സമയം ആര്‍ദ്രം പദ്ധതി അട്ടിമറിക്കാന്‍ കരുതിക്കൂട്ടി സമരവുമായി ഡോക്ടര്‍മാര്‍ രംഗത്തെത്തിയതെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. സമരം ഒത്തു തീര്‍പ്പായില്ലെങ്കില്‍ ബുധനാഴ്ച മുതല്‍ കിടത്തി ചികിത്സയും അവസാനിപ്പിക്കുമെന്നാണ് ഡോക്ടര്‍മാരുടെ ഭീഷണി.


കടുത്ത നടപടിയുമായി സര്‍ക്കാര്‍

തിരുവനന്തപുരം: ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തിനെതിരേ ശക്തമായ നടപടിയുമായി സര്‍ക്കാര്‍. അവധി അനുവദിക്കാതെ ജോലിക്ക് ഹാജരാകാതിരിക്കുന്നത് ആബ്‌സന്‍ഡ് ആയി കണക്കാക്കും. ഇങ്ങനെ വിട്ടു നില്‍ക്കുന്ന ദിവസം ശമ്പളത്തിന് അര്‍ഹതയുണ്ടാവില്ല. ബ്രേക്ക് ഇന്‍ സര്‍വിസായി കണക്കാക്കുകയും ചെയ്യും. ഇക്കാര്യങ്ങള്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ സ്പാര്‍ക്കില്‍ രേഖപ്പെടുത്തും. സേവന ലഭ്യതയ്ക്കായി ജോലി ക്രമീകരണം,അക്കോമെഡേഷന്‍ എന്നീ വ്യവസ്ഥ പ്രകാരം ഏതെങ്കിലും ആശുപത്രികളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ മുന്‍കൂട്ടി അനുമതിയില്ലാതെ ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന പക്ഷം എല്ലാ വ്യവസ്ഥകളും റദ്ദാക്കി അവരെ മാതൃസ്ഥാപനങ്ങളിലേക്ക് തിരിച്ചയക്കും.
പ്രൊബേഷണല്‍ ആയ അസിസ്റ്റന്റ് സര്‍ജന്‍ മുന്‍കൂട്ടി അവധി നല്‍കാതെ സര്‍വിസില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെങ്കില്‍ ഉദ്യോഗസ്ഥന്റെ സേവനം അവസാനിപ്പിക്കുന്നതിനായി കാരണം കാണിക്കല്‍ നോട്ടിസ് നല്‍കും.
ഇവര്‍ 24 മണിക്കൂറിനകം ജോലിയില്‍ പ്രവേശിക്കാത്ത പക്ഷം സേവനം അവസാനിപ്പിക്കേണ്ടതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നു.


നാലര മണിക്കൂര്‍ ഡ്യൂട്ടി എങ്ങനെ അധികഭാരമാകുമെന്ന് മന്ത്രി

തിരുവനന്തപുരം: ഒരു വിഭാഗം ഡോക്ടര്‍മാരുടെ അനാവശ്യ സമരം ജനങ്ങള്‍ തിരിച്ചറിയണമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. ജോലിഭാരം കൂടുന്നു എന്നാരോപിച്ചും കുമരംപുത്തൂരിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തതിനുമാണ് കെ.ജി.എം.ഒ.എ. സമരം പ്രഖ്യാപിച്ചത്.
എന്നാല്‍ ഡോക്ടര്‍മാരുടെ ജോലിഭാരം ഒരിക്കലും കൂട്ടിയിട്ടില്ല. മതിയായ ജീവനക്കാരെ നിയമിച്ചാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയത്. നേരത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ 5 മണിക്കൂര്‍ ഡ്യൂട്ടി ചെയ്തിരുന്ന ഡോക്ടര്‍മാര്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ നാലരമണിക്കൂര്‍ മാത്രമാണ് ഡ്യൂട്ടി ചെയ്യുന്നത്. രോഗികളെ വലച്ച് ഡ്യൂട്ടിക്കെത്താത്ത ഡോക്ടറെയാണ് സസ്‌പെന്‍ഡ് ചെയ്തത്. രോഗികളുടെ ജീവന്‍ പന്താടുന്ന ഒരു ശ്രമവും അംഗീകരിക്കില്ലെന്നും ശക്തമായ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും മന്ത്രി വ്യക്തമാക്കി.
പ്രാഥമിക തലത്തില്‍ തന്നെ ജനങ്ങള്‍ക്ക് മികച്ച ചികിത്സാ സൗകര്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയത്.
പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഒരു ഡോക്ടറാണ് എല്ലാദിവസവും രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 മണിവരെ ഒ.പി. നടത്തിയിരുന്നത്. എന്നാല്‍ പുതുതായി ആരംഭിച്ച കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഒ.പി. സമയം രാവിലെ 9 മണിമുതല്‍ വൈകുന്നേരം 6 മണിവരെയാക്കിയപ്പോള്‍ 3 ഡോക്ടര്‍മാരെയാണ് അനുവദിച്ചത്.
അതോടെ ഡോക്ടര്‍മാരുടെ ജോലിസമയം നാലര മണിക്കൂറായി കുറയുകയാണ് ചെയ്തതെന്നും മന്ത്രി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെതന്യാഹുവിന്റെ ഓഫിസിലെ രേഖകള്‍ ചോര്‍ന്നു 

International
  •  a month ago
No Image

ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ ഏക സിവില്‍കോഡ് നടപ്പാക്കില്ല-ഝാര്‍ഖണ്ഡില്‍ അമിത് ഷാ

National
  •  a month ago
No Image

'ഒരു വര്‍ഷത്തിനിടെ ഗസ്സയില്‍ ഇസ്‌റാഈല്‍ കൊലചെയ്ത മാധ്യമപ്രവര്‍ത്തകര്‍ ആഗോള ശരാശരിയുടെ ഇരട്ടിയിലേറെ' പ്രസ് യൂനിയന്‍ 

International
  •  a month ago
No Image

കെ റെയിലിന് കേന്ദ്രത്തിന്റെ പച്ചക്കൊടി?; സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ നടപ്പിലാക്കാന്‍ തയ്യാറെന്ന് റെയില്‍വേ മന്ത്രി

National
  •  a month ago
No Image

ശ്രീനഗറില്‍ ഗ്രനേഡ് ആക്രമണം; 12  പേര്‍ക്ക് പരുക്ക്

National
  •  a month ago
No Image

'വടക്കന്‍ ഗസ്സ അഭിമുഖീകരിക്കുന്നത് മഹാ ദുരന്തം' യു.എന്‍ 

International
  •  a month ago
No Image

കല്യാണവേദിയിലും പിണക്കം; സരിന് കൈ കൊടുക്കാതെ രാഹുലും ഷാഫിയും 

Kerala
  •  a month ago
No Image

മതം മാറിയ ദലിതര്‍ക്ക് പട്ടിക ജാതി പദവി: കമ്മീഷന്‍ കാലാവധി നീട്ടി കേന്ദ്രം

National
  •  a month ago
No Image

ഇനി വയനാടിനും മെഡിക്കല്‍ കോളജ് ; ഉറപ്പ് നല്‍കി പ്രിയങ്ക

Kerala
  •  a month ago
No Image

ജോലി കഴിഞ്ഞ് സ്‌കൂട്ടറില്‍ മടങ്ങിയ യുവതിയെ പിന്തുടര്‍ന്നു സ്വര്‍ണ മാല പൊട്ടിച്ചു; പ്രതി പിടിയില്‍

Kerala
  •  a month ago