മലബാര്‍ ദേവസ്വം ബോര്‍ഡ് ലീഗല്‍ സെല്‍ രൂപീകരിക്കുന്നു
കോഴിക്കോട്: മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കുന്നതിനായി ലീഗല്‍ സെല്‍ രൂപീകരിക്കുന്നു.
ഇതുസംബന്ധിച്ച് സര്‍ക്കാരിന് കത്തുനല്‍കിയതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഒ.കെ വാസു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഓരോ ക്ഷേത്രങ്ങളുടെയും നൂറുകണക്കിനു ഏക്കര്‍ ഭൂമിയാണ് സ്വകാര്യ വ്യക്തികളും സര്‍ക്കാരും കൈയേറിയിട്ടുള്ളത്.
ഇവ തിരിച്ചുപിടിക്കുന്നതിന് ക്ഷേത്രങ്ങള്‍ ഒറ്റയ്ക്കാണ് ഇപ്പോള്‍ നിയമപോരാട്ടം നടത്തുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം ക്ഷേത്രങ്ങള്‍ക്ക് കേസ് മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്.
ഈ പശ്ചാത്തലത്തിലാണ് എല്ലാ കേസുകളും ദേവസ്വം ബോര്‍ഡ് ഏറ്റെടുത്ത് നടത്താന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളായ എ.പ്രദീപന്, കെട്ടറ വാസുദേവ്, ടി.എന്‍ ശിവശങ്കരന്, സാവിത്രി, കമ്മിഷണര്‍ കെ.മുരളി എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."