കൃഷിക്ക് വെള്ളമില്ല: നെല്പാടം കരിഞ്ഞുണങ്ങുന്നു
നന്തിബസാര്‍: വേനല്‍കനത്തതോടെ കര്‍ഷകര്‍ ദുരിതത്തില്‍. പാടങ്ങളില്‍ വെള്ളം ലഭിക്കാത്തതിന് പിന്നാലെ കതിരുകള്‍ കരിഞ്ഞുണങ്ങിയതാണ് കര്‍ഷകരെ പ്രതിസന്ധിയിലാക്കിയത്. നന്തിബസാര്‍ പറോളിനട ഭാഗത്ത് തിക്കോടി സര്‍വിസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ നാല് ഏക്കര്‍ പാടത്തിറക്കിയ വിളയാറായ നെല്ലാണ് കരിഞ്ഞുണങ്ങിയത്. കനാലില്‍ നിന്ന് സ്ഥിരമായി വെള്ളമെത്താറുണ്ടെങ്കിലും ഇത്തവണ വെള്ളമെത്താത്തതാണ് നെല്ല് കരിഞ്ഞുണങ്ങാന്‍ കാരണമെന്ന് കര്‍ഷകര്‍ പറയുന്നു.
നാല്പത് വര്‍ഷമായി തരിശിട്ടിരുന്ന പാടത്താണ് വിത്തിറക്കിയത്. മാസങ്ങള്‍ക്ക് മുന്‍പ് പലയിടങ്ങളില്‍ നിന്നായി വാടകക്കെടുത്ത ട്രില്ലര്‍, ട്രാക്ടര്‍ എന്നിവ ഉപയോഗപ്പെടുത്തിയാണ് ഇവിടെ നിലമൊരുക്കിയത്. ഏകദേശം 90 ദിവസം കൊണ്ട് വിളയുന്ന വിത്തെന്ന് തെറ്റിദ്ധരിപ്പിച്ച് 120 ദിവസം വിളയുന്ന വിത്താണ് ഇവര്‍ക്ക് നല്‍കിയതെന്നും കര്‍ഷകര്‍ ആരോപിച്ചു. അകലാപ്പുഴയില്‍ നിന്ന് തോടുവഴി വെള്ളമെത്തിക്കുകയാണെങ്കില് ഒരു പരിധി വരെ വെള്ള പ്രശ്നത്തിന് പരിഹാരം ഉണ്ടാവുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."