ലത്തീന്‍ ഭൂമിവിവാദം: കൊല്ലം ബിഷപ്പിന്റെ അപ്പീല്‍ ജില്ലാകോടതി തള്ളി
കൊല്ലം: ലത്തീന്‍ കത്തോലിക്ക രൂപതയുടെ പണം ചെലവാക്കുന്നത് സംബന്ധിച്ച് കൊല്ലം ബിഷപ്പ് സ്റ്റാന്‍ലി റോമനെതിരേയുള്ള മുന്‍സിഫ് കോടതിവിധിക്കെതിരേ, ബിഷപ്പ് നല്‍കിയ അപ്പീല്‍ ജില്ലാ കോടതി തള്ളി. ഇതിനെ തുടര്‍ന്ന് മാര്‍ച്ച് 23ലെ കൊല്ലം മുന്‍സിഫ് കോടതി വിധി നിലനില്‍ക്കുമെന്ന് കൊല്ലം മൂന്നാം അഡിഷണല്‍ ജില്ലാ ആന്റ് സെഷന്‍സ് കോടതി (വഖഫ് ട്രൈബ്യൂണല്‍) ഉത്തരവായി. അപ്പീല്‍ കോടതിയില്‍ അനുകൂലമായി പ്രഥമദൃഷ്ട്യാ കേസ് തെളിയിക്കാന്‍ വാദിഭാഗത്തിന് കഴിയാതെ വന്നതിനെ തുടര്‍ന്നാണ് ബിഷപ്പിന്റെ ഹരജി തള്ളിയത്.
സഭാ സ്വത്ത് വില്‍ക്കുന്നതോ ബാധ്യതപ്പെടുന്നതോ സംബന്ധിച്ച നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നതും പുരോഹിതരെയോ സ്ഥാപനങ്ങളിലെ തൊഴിലാളിളെയോ സ്ഥലംമാറ്റുന്നതിനും എതിരെയായിരുന്നു കൊല്ലം മുന്‍സിഫ് കോടതിയുടെ ഉത്തരവ്. മതപരമായ ചടങ്ങുകള്‍ നടത്തുന്നതിന് ഉത്തരവ് ബാധകമല്ലെന്നും ഉത്തരവുണ്ടായിരുന്നു. ചര്‍ച്ച ആക്ട് ആക്ഷന്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്റുമാരും സഭാവിശ്വാസികളുമായ തങ്കച്ചന്‍, ഹിലാരി സഖറിയ എന്നിവരായിരുന്നു കേസ് ഫയല്‍ ചെയ്തിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."