ഡോക്ടര്‍മാരുടെ സമരം നേരിടാന്‍ കടുത്ത നടപടിയുമായി സര്‍ക്കാര്‍
തിരുവനന്തപുരം: കെ.ജി.എം.ഒയുടെ സംസ്ഥാന നേതാക്കളെ സ്ഥലംമാറ്റി ഡോക്ടര്‍മാരുടെ സമരത്തെ കര്‍ശനമായി നേരിടാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. കെ.ജി.എം.ഒ സംസ്ഥാന പ്രസിഡന്റിനെയും സെക്രട്ടറിയെയുമാണ് സ്ഥലം മാറ്റിയത്.
സമരം നിര്‍ത്തിയാല്‍ മാത്രം ചര്‍ച്ചയെന്ന നിലപാടിലാണ് സര്‍ക്കാര്‍. ഡോക്ടര്‍മാരുടെ സമരം കാരണം സംസ്ഥാനമൊട്ടാകെ രോഗികള്‍ വലയുകയാണ്. ഇത് ഗുരുതരമായ അച്ചടക്കലംഘനമായാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. സമരത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ സ്തംഭിച്ച അവസ്ഥയിലാണ്.
ആര്‍ദ്രം മിഷന്‍ പദ്ധതി തകര്‍ക്കാനാണ് ഡോക്ടര്‍മാരുടെ സമരം. പൊതുജനാരോഗ്യ മേഖലയില്‍ വമ്പിച്ച മാറ്റമുണ്ടാക്കാന്‍ കഴിയുന്ന പദ്ധതിയിാണ് ആര്‍ദ്രം മിഷന്‍. അതുമായി സഹകരിക്കുന്നതിന് പകരം രോഗികളെ വെല്ലുവിളിച്ചുകൊണ്ട് ആശുപത്രി ബഹിഷ്‌കരിക്കുകയാണ് ഒരു കൂട്ടം ഡോക്ടര്‍മാര്‍ ചെയ്യുന്നതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
കുടുംബാരോഗ്യ കേന്ദ്രത്തില്‍ നാല് ഡോക്ടര്‍മാര്‍ ഉണ്ടായിട്ടും ഉച്ചയ്ക്ക് ശേഷം ഒ.പി.യില്‍ ഇരിക്കാന്‍ തയാറാകാതെ ധിക്കാരപരമായി ഒ.പി.യില്‍ ഇരിക്കില്ലെന്ന് എഴുതി ഒപ്പിട്ട് മാറി നിന്ന ഡോക്ടറെ സസ്‌പെന്റ് ചെയ്തതിന്റെ പേരിലാണ് സമരമെന്നും മന്ത്രി കൂട്ടിചേര്‍ത്തു. ആരോഗ്യ മേഖല ആര്‍ക്കുമെടുത്ത് പന്താടാനുള്ളതല്ല. കൃത്യസമയത്ത് നിശ്ചയിക്കപ്പെട്ട ജോലി ചെയ്യാത്തവര്‍ക്കെതിരെ നടപടി സ്വീകരിച്ച് മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ സമരം ശക്തമാക്കാനാണ് കെ.ജി.എം.ഒയുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."