ഹര്‍ത്താലില്‍ ജനം വലഞ്ഞു
കൊട്ടിയം: കത്‌വയില്‍ എട്ട് വയസ്സുകാരി പീഡനത്തെത്തുടര്‍ന്ന് കൊല്ലപ്പെട്ട സംഭവത്തിന്റെ പേരില്‍ ഇന്നലെ നടന്ന അപ്രഖ്യാപിത ഹര്‍ത്താലില്‍ ജനങ്ങളും വ്യാപാരികളും ദുരിതത്തിലായി.
സോഷ്യല്‍ മീഡിയയിലൂടെ തിങ്കളാഴ്ച ഹര്‍ത്താലാണെന്ന പ്രചരണം ഉണ്ടായിരുന്നെങ്കിലും ഇത് വ്യാജമാണെന്ന് മാധ്യമങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ രാവിലെ 10ന് ശേഷം ബൈക്കില്‍ സംഘടിച്ചെത്തിയ യുവാക്കള്‍ ചേര്‍ന്ന് അയത്തില്‍, പള്ളിമുക്ക്, കൊട്ടിയം, കണ്ണനല്ലൂര്‍ ഭാഗങ്ങളില്‍ നിര്‍ബന്ധിപ്പിച്ച് കടകള്‍ അടപ്പിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്തു.
പൊലിസ് മുന്‍കരുതലുകള്‍ സ്വീകരിക്കാതിരുന്നതു ഹര്‍ത്താലനുകൂലികള്‍ എന്ന പേരിലെത്തിയവര്‍ക്ക് അഴിഞ്ഞാടാന്‍ സാഹചര്യമൊരുക്കി.
കടകള്‍ തുറന്ന വ്യാപാരികളും ജീവനക്കാരും വിവിധ ആവശ്യങ്ങള്‍ക്കായി നിരത്തിലേക്കിറങ്ങിയവരും ആണ് ദുരിതത്തിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."