വിദേശ കറന്‍സിയും സിഗരറ്റുമായി രണ്ടു പേര് പിടിയില്‍
പള്ളുരുത്തി: അനധികൃതമായി സൂക്ഷിച്ചിരുന്ന വിദേശ കറന്‍സിയും മുന്തിയ ഇനം സിഗററ്റുമായി രണ്ട് പേര് കൊച്ചിയില്‍ പിടിയില്‍. തേവര ജങ്ഷനു സമീപം ബോംബെ സ്റ്റോഴ്സ് എന്ന സ്ഥാപനം നടത്തുന്ന വടകര സ്വദേശികളായ അന്‍വര്‍( 27), ജാഫര്‍ (30)എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്.
ഇവരില്‍ നിന്ന് അറുപതിനായിരം രൂപയുടെ വിദേശ സിഗരറ്റ്, രണ്ടര ലക്ഷം രൂപയുടെ വിദേശ കറന്‍സികള്‍, രണ്ടര ലക്ഷം രൂപയുടെ ഇന്ത്യന്‍ കറന്‍സി,ഒന്നര ലക്ഷം രൂപയുടെ വിദേശ സിഗരറ്റ് എന്നിവയാണ് ഇവരുടെ സ്ഥാപനത്തില്‍ നിന്ന് പിടികൂടിയത്. യു.എസ് ഡോളര്‍, യു.എ.ഇ ദിര്‍ഹം,പൗണ്ട്,ദിനാര്‍, സിംഗപ്പൂര്‍ ഡോളര്‍ എന്നിവിടങ്ങളിലെ കറന്‍സില്‍ പിടികൂടിയവയില്‍ പെടും.
ഫോര്‍ട്ട്കൊച്ചിയില്‍ എത്തിയ വിദേശികളുടെ പക്കല്‍ മുന്തിയ ഇനം സിഗരറ്റ് കണ്ടതിനെ തുടര്‍ന്ന് എക്സൈസ് ഇവരെ ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്ന് സിഗരറ്റ് വാങ്ങിയ സ്ഥാപനം തിരിച്ചറിയുകയും പരിശോധന നടത്തുകയുമായിരുന്നു. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണത്തിനായി പ്രതികളെ എന്ഫോഴ്സ്മെമെന്റിനു കൈമാറും. എക്സൈസ് സി.ഐ അഗസ്റ്റിന് ജോസഫ്, എക്സൈസ് ഇന്‍സ്പെക്ടര്‍ സജീവ് കുമാര്‍, അസ്സി.എക്സൈസ് ഓഫീസര്‍ മധു ,പ്രിവന്റിവ് ഓഫീസര്‍ ജയചന്ദ്രന് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."