മികവ് '16 സംഘടിപ്പിച്ചു
പത്തനാപുരം: പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച മികവ് 2016 ഫിഷറീസ് മന്ത്രി ജെ. മേഴ്‌സികുട്ടിയമ്മ. ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. സജീഷ് അധ്യക്ഷനായി. ബ്ലോക്ക് മേഖലയില്‍ നിന്നും എസ്.എസ്.എല്‍.സി, പ്ലസ് ടു, മറ്റ് ഉന്നത കോഴ്‌സുകളില്‍ മികച്ചവിജയം നേടിയ വിദ്യാര്‍ഥികളെ ചടങ്ങില്‍ അനുമോദിച്ചു. ലോക പരിസ്ഥിതിദിനത്തിന്റെ ഭാഗമായി വൃക്ഷത്തൈയും പച്ചക്കറി വിത്തും അടങ്ങിയ കിറ്റും വിജയികള്‍ക്ക് സമ്മാനിച്ചു. മഴയെ വരവേല്‍ക്കുന്നതുമായി ബന്ധപ്പെട്ട് സി.സി.ഡി.യു. പഞ്ചായത്ത് പ്രസിഡന്റുമാരായ ആര്‍. രാകേഷ്, ശ്രീദേവി, പി.എസ്. ശശികല, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സുനിതാ രാജേഷ്, കെ.ബി. സജീവ്, എം.എസ്. സുധ, രഞ്ചിത്ത്ബാബു, എ.ബി. അന്‍സാര്‍, മിനി ഷാജഹാന്‍, റിയാസ് മുഹമ്മദ്, വത്സലകുമാരി, അജിത, ലെനി ബാബു, ശശികലമോഹന്‍ പങ്കെടുത്തു.
പഠനോകരണ
വിതരണം
ഓയൂര്‍: എസ്.എന്‍.ഡി.പി. കരിങ്ങന്നൂര്‍ 596-ാം നമ്പര്‍ ശാഖയില്‍പ്പെട്ട കുടുംബാംഗങ്ങളിലെ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ശാഖാമന്ദിരം അങ്കണത്തില്‍ നടന്ന ചടങ്ങ് പ്രസിഡന്റ് എന്‍. അരവിന്ദാക്ഷന്‍ ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."