HOME
DETAILS
MAL
നേപ്പാളില്‍ ഇന്ത്യന്‍ എംബസിക്കു സമീപത്ത് സ്ഫോടനം
backup
April 17 2018 | 05:04 AM
കാഠ്മണ്ഡു: നേപ്പാളിലെ ഇന്ത്യന്‍ എംബസിക്കു സമീപത്ത് ചെറു സ്ഫോടനം. ബിരാത്നഗറിലെ എംബസി കോണ്‍സുലേറ്റിനു സമീപത്താണ് തിങ്കളാഴ്ച രാത്രിയില്‍ സ്ഫോടനമുണ്ടായത്. സ്ഫോടന സമയത്ത് ജീവനക്കാര്‍ അകത്തുണ്ടായിരുന്നില്ല.
രാത്രി 8.20 നായിരുന്നു സ്ഫോടനം. കോംപ്ലക്സിന്റെ ചുറ്റുമതിലിന് കേടുപാടു സംഭവിച്ചിട്ടുണ്ട്.
വടക്കന്‍ ബിഹാറിലും നേപ്പാളിലും വെള്ളപ്പൊക്കമുണ്ടായതിനെത്തുടര്‍ന്ന് താല്‍ക്കാലികമായി സ്ഥാപിച്ച കോണ്‍സുലേറ്റാണിത്.
സ്ഫോടനം സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് മൊരാങ് എസ്.പി അരുണ്‍ കുമാര്‍ ബി.സി പറഞ്ഞു.
ഇവിടുത്തെ പ്രാദേശിക പാര്‍ട്ടി ഇന്നലെ ബിറ്റാനഗറില് ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. ഇവര്‍ക്ക് സ്ഫോടനത്തില്‍ പങ്കുണ്ടാവുമെന്നാണ് പൊലിസ് സംശയിക്കുന്നത്. സ്ഫോടനത്തെത്തുടര്‍ന്ന് കോണ്‍സുലേറ്റില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."