വയനാട്ടിലും നീലഗിരിയിലും പ്രതിഷേധം അണപൊട്ടി
കല്‍പ്പറ്റ: കത്‌വയിലും ഉന്നോവയിലും ഭരണകൂട പിന്തുണയില്‍ പെണ്‍കുട്ടികള്‍ക്കെതിരേ ഉണ്ടായ അതിക്രമങ്ങളില്‍ പ്രതികളെ സംരക്ഷിക്കാന്‍ നടക്കുന്ന നീക്കങ്ങള്‍ക്കെതിരേ എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ കല്‍പ്പറ്റ പ്രതിഷേധ പ്രകടനം നടത്തി. എസ്.കെ.എം.ജെ സ്‌കൂള്‍ പരിസരത്ത് നിന്നാരംഭിച്ച പ്രതിഷേധ റാലിക്ക് മുഹിയുദ്ധീന്‍ കുട്ടി യമാനി, കെ. മുഹമ്മദ് കുട്ടി ഹസനി, അയ്യൂബ് മാസ്റ്റര്‍, ഖാസിം ദാരിമി, അബൂബക്കര്‍ റഹ്മാനി, മുഹമ്മദ് റഹ്മാനി, ലത്തീഫ് വാഫി, അലി യമാനി, നൗഫല്‍ മാസ്റ്റര്‍ നേതൃത്വം നല്‍കി.
പുതിയ ബസ്റ്റാന്റ് പരിസരത്ത് നടന്ന സമാപന പരിപാടിയില്‍ ഇബ്രാഹിം ഫൈസി പേരാല്‍ മുഖ്യപ്രഭാഷണം നടത്തി. ഇ.പി മുഹമ്മദലി ഹാജി, കെ.എ നാസര്‍ മൗലവി, എം. അബ്ദു റഹ്മാന്‍ ഹാജി, കെ.സി.കെ തങ്ങള്‍, സി. അബ്ദുല്‍ ഖാദര്‍, ഹാരിസ് ബനാന, എ.കെ സുലൈമാന്‍ മൗലവി, പനന്തറ മുഹമ്മദ് സംസാരിച്ചു.
ഗൂഡല്ലൂര്‍: കത്‌വ സംഭവത്തില്‍ പ്രതിഷേധിച്ച് ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളില്‍ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ സംഗമങ്ങള്‍ നടന്നു. ഗൂഡല്ലൂര്‍ ബസ് സ്റ്റാന്റിനു മുന്നില്‍ ജില്ലാ എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധം മുജീബ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. പി.കെ.എം ബാഖവി, എ.എം ശരീഫ് ദാരിമി, എം.സി സൈതലവി മുസ്‌ലിയാര്‍, വി.പി ഹനീഫ ദാരിമി, ജുദീര്‍ഷാന്‍ സംസാരിച്ചു. ഒ.കെ.എസ് തങ്ങളുടെ പ്രാര്‍ഥനയോടെ പ്രതിഷേധസംഗമം സമാപിച്ചു.
ഗൂഡല്ലൂര്‍: കത്‌വ സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത്‌ലീഗ് നീലഗിരി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗൂഡല്ലൂര്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. ഇന്ത്യന്‍ മതേതരത്വത്തിന്റെ നൊമ്പരം സുരക്ഷിതത്വം ആഗ്രഹിക്കുന്ന കുഞ്ഞു മനസുകളില്‍ പോലും ഭീതിയുടെ നിഴലായി നിലകൊള്ളുകയാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
ഇത്തരത്തില്‍ ഒരു സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ നീതിപീഠം ഇവരെ തൂക്കിലേറ്റണമെന്ന് ധര്‍ണ ആവശ്യപ്പെട്ടു. മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി സി.എച്ച്.എം ഹനീഫ, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് മുജീബ് റഹ്മാന്‍ മുസ്‌ലിയാര്‍, കുഞ്ഞാവ ഹാജി, കുട്ടിപ്പ ഹാജി, മടക്കല്‍ അന്‍വര്‍, കെ.പി ഫൈസല്‍, യുസുഫ് ഹാജി, നാസര്‍ ഹാജി, സിദ്ദീക്ക്, എം.എസ് ഫൈസല്‍, കരീം കോത്തര്‍വയല്‍, സവാദ് കെ, എം.സി സീപ, സിദ്ദീക്ക് എം.വി സംസാരിച്ചു. കെ.പി മുഹമ്മദ് ഹാജി അധ്യക്ഷനായി. വി.കെ ഹനീഫ സ്വാഗതവും മുഷ്താക് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
ഗൂഡലൂര്‍: കോണ്‍ഗ്രസ് ഗൂഡല്ലൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുതിയ സ്റ്റാന്റില്‍ നിന്ന് ഗാന്ധിമൈതാനം വരെ മൗനജാഥ നടത്തി. മെഴുകുതിരികള്‍ കൈകളിലേന്തിയായിരുന്നു പ്രകടനം. ഇന്ത്യ മുഴുവന്‍ വര്‍ഗീയ കലാപത്തിനു വഴിയൊരുക്കാനുള്ള ശ്രമങ്ങളാണ് നടന്ന് കൊണ്ടിരിക്കുന്നത്. കത്‌വയില്‍ ബാലികയെ ക്രൂരമായ രീതിയില്‍ കൊല ചെയ്ത ക്രിമിനലുകളെ നീതിപീഠം തൂക്കിലേറ്റണമെന്നും പ്രതിഷേധ യോഗം ആവശ്യപ്പെട്ടു. അഡ്വ. കോശി ബേബി, സൈദ് മുഹമ്മദ്, ഹംസ ചളിവയല്‍, ടി.കെ നാരായണന്‍, ഷാജി ചളിവയല്‍, ഗണേഷ്, ഇബ്‌നു പെരിയശോല, സുള്‍ഫിക്കര്‍, അബ്ദുപ്പ സംസാരിച്ചു.
ഗൂഡല്ലൂര്‍: മുസ്‌ലിം ലീഗ് നടത്തിയ പ്രതിഷേധത്തിന് ജില്ലാ പ്രസിഡന്റ് കെ.പി മുഹമ്മദ് ഹാജി, സെക്രട്ടറി സി.എച്ച്.എം ഹനീഫ എന്നിവര്‍ നേതൃത്വം നല്‍കി. വി.കെ ഹനീഫ, ഒ.എം യൂസഫ്, മുസ്താഖ് മാസ്റ്റര്‍, എം മുഹമ്മദലി എന്ന കുട്ടിപ്പ, കെ.പി ഫൈസല്‍ സംബന്ധിച്ചു.
ബിദര്‍ക്കാട്: ബിദര്‍ക്കാട് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍സി. മൊയ്തീന്‍, റഫീഖ്, ഷംസുദ്ധീന്‍ ബിദര്‍ക്കാട്, ഉസൈന്‍ പാട്ടവയല്‍, ആലി ഉപ്പട്ടി, നൗഷാദ് സംസാരിച്ചു.
ദേവര്‍ഷോല: ദേവര്‍ഷോലയിലും പാടന്തറയിലും വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിട്ട് വ്യാപാരികള്‍ പ്രതിഷേധത്തിന് പിന്തുണ നല്‍കി. ദേവര്‍ഷോലയില്‍ ബസാറില്‍ യുവാക്കളുടെ ആഭിമുഖ്യത്തില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ നിരവധി പേര്‍ പങ്കെടുത്തു. പ്രതിഷേധ പ്രകടനത്തിന് ശേഷം ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടന്ന യോഗത്തില്‍ പി.എ സൈദ് മുഹമ്മദ്, മാദേവ്, എം. മണി, വി.കെ ഹനീഫ, കെ.സി അസൈനാര്‍, പളനി, അയ്യൂബ് സംസാരിച്ചു.
കമ്പളക്കാട്: കത്‌വ സംഭവത്തില്‍ പ്രതിഷേധിച്ച് കമ്പളക്കാട്ട് നവോദയ ഗ്രന്ഥശാല പ്രതിഷേധ ജ്വാല നടത്തി.ഗ്രന്ഥശാല പ്രസിഡന്റ് പി.സി മജീദ്, സെക്രട്ടറി സി.എച്ച് ഫസല്‍, ഡോ. അമ്പി ചിറയില്‍, വി.കെ ഹംസ, വി.എസ് സിദ്ദീഖ്, കെ.പി പ്രകാശന്‍, ഷമീര്‍ കോരന്‍കുന്നന്‍, കെ.കെ ബഷീര്‍, പി.കെ മോഹനന്‍, മേജോ ജോണ്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."