വിത്ത് സബ്സിഡി: വിവാദ ഉത്തരവ് കൃഷിമന്ത്രി റദ്ദാക്കി
ആലപ്പുഴ: വിത്ത് സബ്സിഡിയെ സംബന്ധിച്ച് യു.ഡി.എഫ് ഭരണത്തില്‍ കൃഷി വകുപ്പ് ഇറക്കിയ വിവാദ ഉത്തരവ് കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ റദ്ദാക്കി. കൃഷിക്കാര്‍ക്ക് നെല്‍വിത്ത് വാങ്ങുന്നതിനായുള്ള സ്വാതന്ത്ര്യം ഹനിക്കുന്നതായിരുന്നു ഉത്തരവ്.
കേരളാ സ്റ്റേറ്റ് സീഡ് ഡവലെപ്പ്മെന്റ് അതോറിറ്റി നല്കുന്ന വിത്ത് വാങ്ങിയാല്‍ മാത്രമേ സബ്സിഡി നല്‍കൂ എന്നായിരുന്നു നേരത്തെയുള്ള സര്‍ക്കാരിന്റെ നയം. ഈ വിത്തുകള്‍ പലപ്പോഴും ഗുണനിലവാരവും കിളിര്‍പ്പും കുറഞ്ഞതാണെന്ന് കര്‍ഷകര്‍ക്കിടയില്‍ വ്യാപകമായി ആക്ഷേപമുണ്ട്.
അഖിലേന്ത്യ കിസാന്‍സഭ സംസ്ഥാന സെക്രട്ടറി എന്‍ രവീന്ദ്രന്, എക്സിക്യൂട്ടീവ് അംഗങ്ങളായ അഡ്വ. ജോയിക്കുട്ടി ജോസ്, എന്‍ സുകുമാരപിള്ള എന്നിവര്‍ നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് റദ്ദാക്കാന്‍ മന്ത്രി ആവശ്യപ്പെട്ടത്. കര്‍ഷകര്‍ സ്വന്തം നിലയില്‍ നിര്‍മിക്കുന്ന അനുയോജ്യമായ വിത്തിനും നാഷണല്‍ സീഡ് കോര്‍പ്പറേഷനും കര്‍ണ്ണാകട സീഡ് അതോറിറ്റിയും മറ്റ് അംഗീകൃത ഏജന്‍സികളും നല്കുന്ന വിത്തിനും കൃത്യമായ സബ്സിഡി നല്‍കണമെന്നും കിസാന്‍സഭ നേതാക്കള്‍ ആവശ്യപ്പെട്ടു. ഈ വിഷയം അടിയന്തിരമായി പരിഗണിക്കുമെന്ന് കൃഷി മന്ത്രി ഉറപ്പ് നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."