ജനകീയ ഹര്‍ത്താല്‍; അക്രമം ഉണ്ടായത് ശക്തമായ ഭരണകൂടത്തിന്റെ അഭാവം കാരണം: വി.ഡി സതീഷന്‍
ചാവക്കാട്: സാമൂഹ്യ അരക്ഷിതാവസ്ഥ സൃഷ്ടിച്ച് ആരും പിതൃത്വമേറ്റെടുക്കാത്ത ജനകീയ ഹര്‍ത്താല്‍ എന്ന് പേരിട്ട് കേരളത്തില്‍ വിവിധ ഇടങ്ങളില്‍ വാഹനങ്ങള്‍ തടയുകയും കടകള്‍ അടപ്പിക്കുകയും ചെയ്തത് ഇവിടെ ഒരു ശക്തമായ ഭരണം ഇല്ലാത്തത് കൊണ്ടാണെന്ന് വി.ഡി. സതീശന്‍ എം.എല്‍.എ പറഞ്ഞു.പൊലിസ് സംവിധാനത്തിലെ ഇന്റലിജന്‍സ് വിഭാഗം പൂര്‍ണ പരാജയം ആയതുകൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ മുന്‍കൂട്ടി അറിയാന്‍ കഴിയാതിരുന്നത്.
ഹര്‍ത്താല്‍ അനുകൂലികള്‍ മാരകായുധങ്ങളുമായാണ് പല സ്ഥലത്തും കറങ്ങിയിരുന്നത് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വര്‍ഗീയഫാസിസത്തിനും അക്രമത്തിനും ജനദ്രോഹഭരണങ്ങള്‍ക്കുമെതിരേ കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസന്‍ നയിക്കുന്ന ജനമോചനയാത്രക്ക് ചാവക്കാട് സ്വീകരണം നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.എമ്മിന്റെ പ്രാദേശിക നേതാക്കള്‍ ആണ് പൊലിസിനെ ഭരിക്കുന്നത്. അവര്‍ പറയുന്നത് പോലെയാണ് പൊലിസ് നീങ്ങുന്നത്. വരാപ്പുഴയില്‍ ഒരു നിരപരാധിയെ ഇടിച്ച് കുടല്‍ മാല പൊട്ടിച്ച് കൊലപ്പെടുത്തിയത് സി.പി.എം നിര്‍ദേശപ്രകാരമാണ്. ഇതേ പോലെ പോകുകയാണെങ്കില്‍ കേരളം ബംഗാള്‍ ആകാന്‍ അധികം വൈകില്ല.
ബംഗാളിലെ സി.പി.എമ്മിന്റെ ജില്ലാ സെക്രട്ടറിയും ഏരിയ സെക്രട്ടറിയും അടക്കമുള്ള നേതാക്കള്‍ കേരളത്തില്‍ ഇപ്പോള്‍ റോഡ് പണിക്കും കെട്ടിടം പണിക്കുമായി വന്നിരിക്കുകയാണ് എന്നും സതീശന്‍ പരിഹസിച്ചു.
ചാവക്കാട് ബൈപ്പാസ് ജങ്ഷനില്‍നിന്നും മുനിസിപ്പല്‍ സ്‌ക്വയറിലെ സ്വീകരണ വേദിയിലേക്ക് പ്രസിഡന്റിനെ ആനയിച്ചത്. ഒ. അബ്ദുറഹിമാന്‍കുട്ടി അധ്യക്ഷനായി. ടി.എന്‍ പ്രതാപന്‍, രാജ് മോഹന്‍ ഉണ്ണിത്താന്‍, ബെന്നി ബഹന്നാന്‍, അനില്‍ അക്കര എം.എല്‍.എ, അഭിജിത്ത്, സജീവ് ജോസഫ്, ജയ്‌സണ്‍ ജോസഫ്, ജോസഫ് ചാലിശ്ശേരി, എം.കെ പോള്‍സണ്‍, സി.ഐ സെബാസ്റ്റ്യന്‍, ടി.വി ചന്ദ്രമോഹന്‍, സി.എ ഗോപ പ്രതാപന്‍, ഫസലുല്‍ അലി സംസാരിച്ചു സ്വീകരണത്തിന് നന്ദി പറഞ്ഞ് എം.എം ഹസ്സന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."