ദേശീയപാത വികസനം: സമസ്ത നേതാക്കള്‍ മലപ്പുറത്ത് കലക്ടറുമായി ചര്‍ച്ച നടത്തി
മലപ്പുറം: ദേശീയപാത വികസനത്തിനുവേണ്ടി ഭൂമി ഏറ്റെടുക്കല്‍ അലൈന്റ്മെന്റുമായി ബന്ധപ്പെട്ടു സമസ്ത നേതാക്കള്‍ മലപ്പുറം ജില്ലാ കലക്ടര്‍ അമിത് മീണയുമായി ചര്‍ച്ച നടത്തി. കഴിഞ്ഞ ആഴ്ച തിരുനവനന്തപുരത്ത് വച്ച് സമസ്ത നേതാക്കള്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കു നല്കിയ നിവേദനത്തിനു മറുപടിയായും അന്നു നടന്ന സര്‍വകക്ഷിയോഗ തീരുമാനമായും അലൈന്മെന്റ് പുന:പരിശോധിക്കുമെന്നു മന്ത്രി മറുപടി നല്‍കിയിരുന്നു.
ചേളാരിയില്‍ സമസ്ത കേരളാ ഇസ്ലാം മതവിദ്യാഭ്യാസ ബോര്‍ഡ് ആസ്ഥാന മന്ദിരവും അനുബന്ധ കെട്ടിടങ്ങളും 1.20 ഏക്കര്‍ ഭൂമിയും പൂര്‍ണമായും നഷ്ടപ്പെടുന്ന രീതിയിലാണ് പുതിയ അലൈന്മെന്റ്. ഇക്കാര്യത്തില്‍ മന്ത്രിക്കു നല്കിയ നിവേദനത്തെ തുടര്‍ന്നുള്ള കാര്യങ്ങള്‍ ഇന്നലെ മലപ്പുറം കലക്ടറേറ്റില്‍ നേതാക്കള്‍ കലക്ടറുമായി ചര്‍ച്ച ചെയ്തു. നിലവിലെ അലൈന്മെന്റ് പുന:പരിശോധിക്കാമെന്നു ജില്ലാ കലക്ടര്‍ ഉറപ്പുനല്‍കി. സമസ്ത കേരളാ ഇസ്ലാം മതവിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്, സെക്രട്ടറി ഡോ.എന്‍.എ.എം അബ്ദുല്‍ഖാദിര്‍, മാനേജര്‍ കെ. മോയിന്കുട്ടിമാസ്റ്റര്, ലീഗല്‍ സെല്‍ ചെയര്മാന് പി.എ ജബ്ബാര്‍ ഹാജി, അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവി എന്നിവര്‍ കലക്ടറുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."