HOME
DETAILS
MAL
അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു
backup
April 18 2018 | 13:04 PM
കായംകുളം: തെങ്ങു ഒടിഞ്ഞുവീണ് പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ വിദ്യാര്‍ഥി മരിച്ചു. രണ്ടു ദിവസം മുന്‍പുണ്ടായ കാറ്റിലും മഴയിലും തെങ്ങു ഒടിഞ്ഞു വീണ് തിരുവല്ല പുഷ്പഗിരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞുവന്ന ചേരാവള്ളി നടീലത്ത് വീട്ടില്‍ ശ്രീധരന് മകന് അശ്വിന് ശ്രീധര്‍ (13) ആണ് മരിച്ചത്. കൂട്ടുകാരോടൊപ്പം കളിച്ചുകൊണ്ടിരുന്ന അശ്വിന് മഴയും കാറ്റും കണ്ടു വീട്ടിലേക്കു ഓടിവന്നതിനു കളിസ്ഥലത്തു മറന്നുവച്ച ചെരുപ്പ് എടുക്കാന്‍ ഓടിച്ചെന്നപ്പോള്‍ കാറ്റില്‍ തെങ്ങ് അശ്വിന്റെ മേലേക്ക് ഒടിഞ്ഞുവീഴുകയായിരുന്നു. തലക്ക് ഗുരുതര പരുക്ക് പറ്റിയ അശ്വിന് ആദ്യം കായംകുളത്തെ സ്വകാര്യആശുപത്രിയിലും പിന്നീട് പുഷ്പഗിരി ആശുപത്രിയിലും ചികിത്സയില്‍ ആയിരുന്നു. മരണശേഷം അശ്വിന്റെ രണ്ട് കണ്ണുകളും ദാനം ചെയ്യുകയും ചെയ്തു. കായംകുളം പോലിസ് മേല്‍ നടപടി സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."