പ്രതിമാസം മൂന്നുലക്ഷം വാടക, പക്ഷേ അപാർട്മെന്റ് നിറയെ എലികൾ, സഹികെട്ട് താമസക്കാർ
ന്യൂയോർക്ക്:പ്രതിമാസം 4000 ഡോളർ (മൂന്നുലക്ഷം രൂപ) വാടക നൽകുന്ന അപാർട്മെന്റ് നിറയെ എലികളുടെ ശല്യം സഹിക്കവയ്യാതെ വന്നാൽ എന്തായിരിക്കും അവസ്ഥ? എന്തായാലും, അത്തരം ഒരു അവസ്ഥയിലൂടെ കടന്നു പോകേണ്ടി വന്നിരിക്കയാണ് ന്യൂയോർക്ക് സിറ്റിയിലെ ബുഷ്വിക്ക് സൈറ്റിലെ അപാർട്മെന്റ് താമസക്കാർക്ക്.
സഹിക്കെട്ട് അവസാനം കെട്ടിടത്തിൻ്റെ ഉടമയോട് സംഘടിതമായി പോരാടാൻ തീരുമാനിച്ചിരിക്കുകയാണത്രെ ഇവിടുത്തെ താമസക്കാർ. വാടകക്കാരിൽ ഒരാളായ ഹണ്ടർ ബൂൺ മാധ്യമങ്ങളോട് പറഞ്ഞത്, കെട്ടിടത്തിലെ ഈ വൃത്തിഹീനമായ താമസം കാരണം തനിക്കും തൻ്റെ നായയ്ക്കും രോഗങ്ങൾ പിടിപെടുകയാണെന്നാണ്. എലിവിസർജ്ജനങ്ങളാൽ നിറഞ്ഞിരിക്കുന്ന അപാർട്മെൻ്റിൽ രോഗങ്ങൾ ഒഴിഞ്ഞുള്ള നേരമില്ലെന്നാണ് വാടകക്കാരുടെ പരാതി.
വീടുകളിൽ നിറയെ പൂപ്പൽ നിറഞ്ഞിരിക്കുകയാണ്. എലികളുടെ ആക്രമണം കാരണം പൈപ്പുകളടക്കം പൊട്ടി പൊളിഞ്ഞിരിക്കുകയാണ്. ഇവയെല്ലാം നന്നാക്കുന്നതിന് വേണ്ടി തന്റെ കുടുംബം ആറ് ദിവസം ഇവിടെ നിന്നും മാറിത്താമസിക്കുന്ന അവസ്ഥ വരെയുണ്ടായി എന്നാണ് ഒരു താമസക്കാരൻ മാധ്യമപ്രവർത്തകരോട് പറഞ്ഞത്. ബത്ത്റൂമിന്റെ നിലത്ത് മുഴുവനും ദ്വാരം ഉണ്ടാക്കിയിരിക്കുകയാണ് എലികൾ. മനുഷ്യന് താമസിക്കാൻ പറ്റാത്ത അവസ്ഥയിലൂടെയാണ് തങ്ങൾ കടന്ന് പോകുന്നതെന്നാണ് ഇവിടെത്തെ എന്നാണ് വാടക്കാരുടെ പരാതി.
ബൂൺ പറയുന്നത്, പലതവണ വാടകക്കാർ കെട്ടിടം ഉടമയോട് പരാതി പറഞ്ഞു. എന്നാൽ, അത് വൃത്തിയാക്കാനോ ഈ എലികളെ ഇല്ലാതാക്കാനോ ഒന്നും തന്നെ അയാൾ ചെയ്യുന്നില്ല. അതിനാൽ, വാടകക്കാർക്ക് എല്ലാവരേയും ഒരുമിപ്പിച്ച് നിർത്തി പ്രതികരിക്കേണ്ടുന്ന അവസ്ഥ വന്നിരിക്കയാണ് ഇപ്പോൾ. എന്നാൽ, ഈ അവസ്ഥ മൂന്നുലക്ഷം മാസവാടകയുള്ള അപാർട്മെന്റിലാണ് എന്നതാണ് അതിശയോക്തി.
Despite a hefty rent of three lakhs per month, tenants are faced with deplorable living conditions in an apartment infested with rats and unwelcoming residents. The high rent seems unjustified as basic hygiene and a friendly community atmosphere remain absent, leaving tenants frustrated and disappointed.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."