കത്്‌വ: ബാലികയുടെ പേര് വെളിപ്പെടുത്തിയ മാധ്യമസ്ഥാപനങ്ങള്‍ക്ക് പിഴ
ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ കത്്‌വയില്‍ കൂട്ടബലാല്‍സംഗത്തിനിരയായ കുട്ടിയുടെ പേരു വിവവരങ്ങള്‍ വെളുപ്പെടുത്തിയ മാധ്യമ സ്ഥാപനങ്ങള്‍ 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന് ഡല്‍ഹി ഹൈക്കോടതി. കുട്ടിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ച മാധ്യമ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച കോടതി നോട്ടിസ് അയച്ചിരുന്നു. പത്രങ്ങളിലും ഇലക്ട്രോണിക് മാധ്യമങ്ങളിലും കുട്ടിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ചുവെന്നതിനെ തുടര്‍ന്ന് സ്വമേധയാ കേസെടുത്തായിരുന്നു ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീത മിത്തല്‍, ജസ്റ്റിസ് സി. ഹരി ശങ്കര്‍ എന്നിവരുടെ ബെഞ്ച് നോട്ടിസ് അയച്ചത്. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണം മന്ത്രാലയത്തിനും കോടതി നോട്ടിസ് അയച്ചിരുന്നു. ടൈംസ് ഓഫ് ഇന്ത്യ, റിപ്പബ്ലിക് ടി.വി, സി.എന്‍.എന്‍ ന്യൂസ് 18, ഡക്കാന്‍ ക്രോണിക്കിള്‍, ഇന്ത്യ ടി.വി, ഹിന്ദുസ്ഥാന്‍ ടൈംസ്, എന്‍.ഡി.ടി.വി, ദ ഹിന്ദു, ദ വീക്ക് അടക്കം 12 മാധ്യമ സ്ഥാപനങ്ങള്‍ക്കാണ് ഡിവിഷന്‍ ബെഞ്ച് നോട്ടിസ് അയച്ചിരുന്നത്. ഇതേതുടര്‍ന്ന്, ഇന്നലെ കോടതിക്കുമുന്‍പാകെ മാപ്പു പറഞ്ഞെങ്കിലും 10 ലക്ഷം രൂപ വീതം പിഴയൊടുക്കണമെന്ന് ബെഞ്ച് ഉത്തരവിടുകയായിരുന്നു. ഈ തുക കുട്ടിയുടെ കുടുംബത്തിന് ഗുണം ലഭിക്കുന്ന തരത്തില്‍ ജമ്മു കശ്മിര്‍ സര്‍ക്കാരിന്റെ നഷ്ടപരിഹാര ഫണ്ടിലേക്ക് കൈമാറാനും കോടതി നിര്‍ദേശിച്ചു. പീഡന കേസിലെ ഇരയെ തിരിച്ചറിയുന്ന തരത്തില്‍ പേരോ ചിത്രമോ പ്രസിദ്ധീകരിക്കുന്നത് ആറു മാസം വരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമാണെന്ന് കോടതി ഓര്‍മ്മിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."