പി.ഡി.പി രാജ്യരക്ഷാ കാംപയിന്‍ നടത്തും
കോഴിക്കോട്: വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തിനെതിരേ മതേതര ഇന്ത്യ ഒരുമിക്കുന്നു എന്ന സന്ദേശവുമായി പി.ഡി.പി ഉത്തരമേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജ്യരക്ഷാ കാംപയിന്‍ നടത്തുന്നു. മെയ് 16 വരെ നീളുന്ന കാംപയിനിന്റെ ഭാഗമായി വിവിധ പരിപാടികള്‍ നടത്തും. മതേതര ഭാരതത്തെ മതരാഷ്ട്രമാക്കി മാറ്റാനുളള ഫാസിസ്റ്റ് ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കാനാണ് കാംപയിന്‍ സംഘടിപ്പിക്കുന്നത്.
ഫാസിസ്റ്റ് തേര്‍വാഴ്ചകള്‍ക്കെതിരേ കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍ തുടരുന്ന മൗനം ചില യുവാക്കളെ അരാജകവാദികളാക്കാന്‍ കാരണമാവുകയാണെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു. കാംപയിനിന്റെ ഭാഗമായി ഇന്ന് വൈകിട്ട് നാലിന് കോഴിക്കോട് പുതിയസ്റ്റാന്റില്‍ പ്രതിഷേധ സായാഹ്നം നടത്തും. എം .കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്യും. എം. കെ മുനീര്‍ എം.എല്‍.എ, സി കെ നാണു എം.എല്‍.എ, പി കെ പാറക്കടവ്, ഒ. അബ്ദുറഹ് മാന്‍,നാസര്‍ഫൈസി കൂടത്തായി തുടങ്ങിയവര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ നിസാര്‍ മേത്തര്‍, ഇബ്രാഹിം തിരൂരങ്ങാടി, നൗഷാദ് തിക്കോടി, വേലായുധന്‍ വെന്നിയൂര്‍, അഷറഫ് മാത്തോട്ടം പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."