HOME
DETAILS
MAL
ആശുപത്രിയില്‍ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം: ജീവനക്കാര്‍ പ്രതിഷേധ പ്രകടനം നടത്തി
backup
April 18 2018 | 23:04 PM
പുതുക്കാട്: ആശുപത്രിയില്‍ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം. ജീവനക്കാര്‍ പ്രതിഷേധ പ്രകടനം നടത്തി. താലൂക്ക് ആശുപത്രിയില്‍ രോഗിയുടെ കൂടെ മദ്യപിച്ചെത്തിയ സംഘമാണ് ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കും നേരെ തിരിഞ്ഞത്. വിഷുദിനത്തില്‍ രാത്രിയാണ് സംഭവം. രോഗിയെ വിദഗ്ധ ചികിത്സക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റാന്‍ പറഞ്ഞതാണ് പ്രശ്നത്തിന്റെ തുടക്കം.
ഡോക്ടറെയും നഴ്സിനെയും ആക്രമിക്കാന്‍ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തതായി പറയുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാരും ജീവനക്കാരും ആശുപത്രിയില്‍ പ്രകടനം നടത്തി. ആശുപത്രിയില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കണമെന്നും ജീവനക്കാര്‍ക്ക് സുരക്ഷയൊരുക്കാന്‍ അധികൃതര്‍ നടപടിയെടുക്കണമെന്നും ജീവനക്കാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."