HOME
DETAILS

'മലപ്പുറത്തെ കുറിച്ച് മിണ്ടിയിട്ടില്ല, രാഷ്ട്ര, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്ന വാക്കുകളും പറഞ്ഞിട്ടില്ല' ദി ഹിന്ദുവിന് കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫിസ്

  
Web Desk
October 01, 2024 | 9:12 AM

cm-pinarayi-vijayan-press-secretary-letter-to-hindu-newspaper

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തില്‍ വിമര്‍ശനം കനത്തതോടെ പ്രതികരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്. അഭിമുഖത്തിലെ വിവാദ പരാമര്‍ശത്തില്‍ ഹിന്ദു പത്രത്തിന് കത്ത് നല്‍കി. പരാമര്‍ശം തെറ്റായി വ്യാഖ്യാനിച്ചെന്നും തെറ്റായ വ്യാഖ്യാനം വിവാദങ്ങള്‍ക്ക് ഇടയാക്കിയെന്നും കത്തില്‍ പറയുന്നു. ഒരു സ്ഥലമോ പ്രദേശമോ പരാമര്‍ശിച്ചിട്ടില്ലെന്നും വിവാദം അവസാനിപ്പിക്കാന്‍ വിശദീകരണം നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

കള്ളക്കടത്ത് സ്വര്‍ണവും പണവും തീവ്രവാദത്തിന് ഉപയോഗിച്ചെന്നാണ് ഉദ്ദേശിച്ചത്. എന്നാല്‍ ഈ പരാമര്‍ശത്തെ പത്രം തെറ്റായി വ്യാഖ്യാനിച്ചുവെന്ന് കത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ നിന്ന് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 123 കോടി രൂപയുടെ 150 കിലോ സ്വര്‍ണ്ണവും ഹവാല പണവും സംസ്ഥാന പൊലീസ് പിടിച്ചെടുത്തുവെന്നും ഈ പണം രാജ്യവിരുദ്ധ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് ഉപയോഗിച്ചതെന്നുമായിരുന്നു ഹിന്ദു പത്രത്തില്‍ മുഖ്യമന്ത്രി പറഞ്ഞതായി വന്നിരുന്നത്. 

മുഖ്യമന്ത്രി മലപ്പുറം വിരുദ്ധ പരാമര്‍ശം നടത്തിയെന്ന ഹിന്ദു വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളും മറ്റുള്ള സംഘടനകളും രംഗത്തുവന്നിരുന്നു. വിഷയത്തെ വലിയ രാഷ്ട്രീയ ആയുധമാക്കാന്‍ പ്രതിപക്ഷമുള്‍പ്പെടെയുള്ളവര്‍ രംഗത്തുവന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നടപടി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖവാസിം കോർണിഷ് റോഡിൽ വെള്ളിയാഴ്ച ഗതാഗത നിയന്ത്രണം; യാത്രക്കാർ ബദൽ വഴികൾ ഉപയോഗിക്കണമെന്ന് പൊലിസ്

uae
  •  3 days ago
No Image

അരൂര്‍ ഗര്‍ഡര്‍ അപകടം: രാജേഷിന്റെ കുടുംബത്തിന് കരാര്‍ കമ്പനി 25 ലക്ഷം നല്‍കും, മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി

Kerala
  •  3 days ago
No Image

'നായകള്‍ക്കും മുസ്‌ലിംകള്‍ക്കും പ്രവേശനമില്ല'  ഡല്‍ഹി സ്‌ഫോടനത്തിന് പിന്നാലെ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഹോസ്റ്റലില്‍ വിദ്വേഷ ചുവരെഴുത്തുകള്‍

National
  •  3 days ago
No Image

പത്രപ്രവര്‍ത്തകനായിട്ട് എത്ര കാലമായി?; പി.എം ശ്രീയെക്കുറിച്ചുള്ള ചോദ്യത്തില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി

Kerala
  •  3 days ago
No Image

ഹജ്ജ് 2026: 6,228 തീർത്ഥാടകരെ തിരഞ്ഞെടുത്ത് യുഎഇ; 72,000-ത്തിലധികം അപേക്ഷകർ

uae
  •  3 days ago
No Image

സാങ്കേതിക തകരാര്‍; പരിശീലന വിമാനം പുതുക്കോട്ട-തിരുച്ചിറപ്പള്ളി ദേശീയപാതയിലിറക്കി, ഗതാഗതം സ്തംഭിച്ചു

National
  •  3 days ago
No Image

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്; മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

Kerala
  •  3 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള കേസ്: മുന്‍ തിരുവാഭരണം കമ്മിഷണര്‍ ജയശ്രീയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി, അറസ്റ്റ് ചെയ്‌തേക്കും

Kerala
  •  3 days ago
No Image

ഗാർഹിക തൊഴിലാളികൾക്ക് ആശ്വാസ വാർത്ത: പൊതുമാപ്പ് പദ്ധതി നീട്ടി സഊദി അറേബ്യ

Saudi-arabia
  •  3 days ago
No Image

ഒരു വാട്സ്ആപ്പ് കോൾ പോലും അപകടമാകാം; ഹാക്കിംഗ് ഭീഷണിയിൽ നിന്ന് രക്ഷനേടാൻ നിർദ്ദേശങ്ങളുമായി യുഎഇ സൈബർ കൗൺസിൽ

uae
  •  3 days ago