ഇസ്‌റാഈല്‍ കരയാക്രമണത്തിന് തിരിച്ചടിച്ച് ഹിസ്ബുല്ല; അതിര്‍ത്തിയില്‍ സൈനികര്‍ക്ക് മേല്‍ ഷെല്‍ വര്‍ഷം
ബെയ്‌റൂത്ത്: ലബനാനില്‍ ഇസ്‌റാഈല്‍ കരയാക്രമണം ആരംഭിച്ചതിനു പിന്നാലെ തിരിച്ചടിയുമായി ഹിസ്ബുല്ല. വടക്കന്‍ ഇസ്‌റാഈലിലെ സൈനികര്‍ക്കുനേരെ ഷെല്ലാക്രമണം നടത്തിയതായി ഹിസ്ബുല്ല അറിയിച്ചു. വടക്കന്‍ അതിര്‍ത്തി പ്രദേശമായ മെറ്റൂലയിലായിരുന്നു ആക്രമണം നടന്നതെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ 'റോയിട്ടേഴ്‌സ്' റിപ്പോര്‍ട്ട് ചെയ്യുന്നു.
മെറ്റൂല വഴിയുള്ള ശത്രുസൈന്യത്തിന്റെ നീക്കം ഷെല്ലാക്രമണത്തിലൂടെ തകര്‍ത്തെന്നാണ് ഹിസ്ബുല്ല പ്രസ്താവനയിലൂടെ അറിയിച്ചിരിക്കുന്നത്. അതിര്‍ത്തി പ്രദേശങ്ങളിലെ ഐഡിഎഫ് സൈനികരെ ലക്ഷ്യമിട്ട് റോക്കറ്റ് ആക്രമണം നടത്തിയതായി വ്യക്തമാക്കുന്ന മറ്റൊരു വാര്‍ത്താ കുറിപ്പും ഹിസ്ബുല്ല പുറത്തുവിട്ടു.
ഇന്നലെ രാത്രിയോടെയാണ് ദക്ഷിണ ലബനാനില്‍ കരമാര്‍ഗം ഇസ്‌റാഈല്‍ ഭാഗികമായ ആക്രമണം ആരംഭിച്ചത്.
മെറ്റൂലയിലേക്ക് ലബനാനില്‍നിന്ന് റോക്കറ്റുകള്‍ എത്തിയെന്ന് ഇസ്‌റാഈല്‍ സൈന്യവും സ്ഥിരീകരിച്ചിട്ടുണ്ട്. അഞ്ച് റോക്കറ്റുകള്‍ അതിര്‍ത്തി ലക്ഷ്യമാക്കി എത്തിയതെന്നാണ് ഐ.ഡി.എഫ് എക്‌സിലൂടെ അറിയിച്ചത്. ഇതില്‍ ചിലത് തകര്‍ത്തെന്നും ചിലത് ഒഴിഞ്ഞ പ്രദേശങ്ങളില്‍ പതിച്ചതെന്നും കുറിപ്പില്‍ പറയുന്നു.
വടക്കന്‍ പ്രദേശമായ അപ്പര്‍ ഗലീലിയിലെ അവിവിമിലും നിരവധി റോക്കറ്റുകള്‍ എത്തിയിരുന്നു. ഇതും ആളൊഴിഞ്ഞ സ്ഥലത്താണു പതിച്ചതെന്നാണ് ഇസ്‌റാഈല്‍ സൈന്യത്തിന്റെ വാദം. ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല. അതേസമയം, മെറ്റൂലയിലും അവിവിമിലുമെല്ലാം അപായ സൈറണുകള്‍ മുഴങ്ങിയിരുന്നു.
അതേസമയം, തിങ്കളാഴ്ച രാത്രിയാണ് തെക്കന്‍ ലബനാനിലൂടെ ഇസ്‌റാഈല്‍ സൈന്യം കരയാക്രമണം ആരംഭിച്ചത്. ഹിസ്ബുല്ലയെ ലക്ഷ്യമിട്ടുള്ള നിയന്ത്രിത ആക്രമണമെന്നാണ് ഇസ്‌റാഈല്‍ ന്യായീകരിക്കുന്നത്.
Hezbollah launched a counterattack following Israel's ground invasion of southern Lebanon.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."