മൂന്നര പതിറ്റാണ്ടിനു ശേഷം സഊദിയില്‍ വീണ്ടും സിനിമ പ്രദര്‍ശനം തുടങ്ങി
റിയാദ്: മൂന്നര പതിറ്റാണ്ടിനു ശേഷം സഊദിയില്‍ സിനിമ പ്രദര്‍ശനം വീണ്ടും ആരംഭിച്ചു. റിയാദിലെ കിംഗ് അബ്ദുള്ള ഇക്കണോമിക് സിറ്റിയിലെ പ്രത്യേക തീയറ്ററിലാണ് ആദ്യ പ്രദര്‍ശനം നടന്നത്. ബ്ലാക്ക് പാന്തര്‍ എന്ന അമേരിക്കന്‍ സിനിമയാണ് റിയാദിലെ എ.എം.സി തീയറ്ററില്‍ ആദ്യ പ്രര്‍ശനത്തിനു എത്തിയത്. ലോകപ്രശസ്ത തിയ്യേറ്റര്‍ കമ്പനിയാണ് എ.എം.സി. 2030 ഓടെ 2500 സ്‌ക്രീനുകള്‍ സഹിതമുള്ള 350 സിനിമാശാലകള്‍ തുറക്കാനുള്ള സഊദി അധികൃതരുടെ പദ്ധതിയുടെ ആദ്യ ഘട്ടമായാണ് റിയാദിലെ കിങ് അബ്ദുള്ള എകണോമിക് സിറ്റിയില്‍ ആദ്യ തിയറ്റര്‍ തുറന്നത്.
അഞ്ചു വര്‍ഷം കൊണ്ട് രാജ്യത്തെ 15 നഗരങ്ങളിലായി 40 അത്യാധുനിക തിയേറ്ററുകളാണ് എ.എം.സി രാജ്യത്ത് തുറക്കുക. നികുതിയടക്കം അറുപത് റിയാലാണ് സിനിമ കാണുന്നതിനുള്ള ടിക്കറ്റ് നിരക്ക്. രാജ്യത്തെ രണ്ടാമത്തെ തീയറ്റര്‍ ജിദ്ദയിലാണ് തുറക്കുന്നത്. രാജ്യത്ത് പുതിയ സാമ്പത്തിക മേഖലകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് തിയേറ്ററുകളുടെ വരവ്. വിനോദത്തിനായി രാജ്യം വിടുന്ന സ്വദേശികളെ പിടിച്ചു നിര്‍ത്തി രാജ്യത്തെ സമ്പത്ത് ഘടന ശക്തിപ്പെടുത്തലും സാമൂഹിക പരിവര്‍ത്തനവും ലക്ഷ്യമിട്ടാണ് പദ്ധതി കൊണ്ട് വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."