മേട തിരുവാതിര ഉത്സവം; സുരക്ഷയൊരുക്കി കൊട്ടാരക്കര പൊലിസ്
കൊട്ടാരക്കര: ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ മേട തിരുവാതിര ഉത്സവത്തോടനുബന്ധിച്ചുള്ള ആറാട്ട് ഉത്സവത്തിന് സുരക്ഷാ ക്രമീകരണങ്ങളൊരുക്കി കൊട്ടാരക്കര പൊലിസ്
കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ മേട തിരുവാതിര ഉത്സവത്തോടനുബന്ധിച്ചുള്ള ആറാട്ട് ഉത്സവത്തിന് സുരക്ഷാ ക്രമീകരണങ്ങളൊരുക്കുന്നതിന് പൊലിസ് പൂര്‍ണ സജ്ജരായെന്ന് കൊട്ടാരക്കര പൊലിസ് ഇന്‍സ്‌പെക്ടര്‍ ഒ.എ സുനില്‍ അറിയിച്ചു. കൊട്ടാരക്കര ഡി.വൈ.എസ്.പി ജേക്കബിന്റെ നേതൃത്വത്തില്‍ അഞ്ച് ഇന്‍സ്‌പെക്ടര്‍മാരും മുപ്പത്ത് എസ്.ഐമാരും നൂറ്റി അന്‍പത് പൊലിസുകാരും സുരക്ഷക്കായിട്ടുണ്ട്.
ഉത്സവ ദിവസമായ നാളെ ടൗണിലെ തിരക്കേറിയ സ്ഥലങ്ങളിലും ക്ഷേത്ര പരിസരങ്ങളിലും ഘോഷയാത്ര കടന്നു പോകുന്ന സ്ഥലങ്ങളിലും സി.സി ടി.വി കാമറ നിരീക്ഷണവും, വിഡിയോ ഗ്രാഫി ചിത്രീകരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
രഹസ്യാന്വേഷണ പൊലിസിന്റെ സേവനും, മഫ്തി വനിതാ പൊലിസിന്റെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്. ക്ഷേത്ര പരിസരത്തേയും ഘോഷയാത്ര കടന്നു പോകുന്ന വഴികളിലെ ഉയര്‍ന്ന കെട്ടിടങ്ങളില്‍ നിരീക്ഷണത്തിനായി പൊലിസിനെ നിയോഗിച്ചിട്ടുണ്ട്. ഘോഷയാത്രയില്‍ എഴുന്നള്ളിക്കുന്ന ആനകളില്‍ നിന്നും ഭക്ത ജനങ്ങള്‍ സംരക്ഷിത അകലം പാലിക്കണമെന്നും 50 മീറ്റര്‍ പരിധിയില്‍ യാതൊരു വിധ ലേസര്‍ ലൈറ്റുകളും അനുവദിക്കുകയില്ലെന്നും കൊട്ടാരക്കര പൊലിസ് അറിയിച്ചു.
നാളെ ഉച്ചക്ക് മൂന്ന് മുതല്‍ ഘോഷയാത്ര അവസാനിക്കുന്നതു വരെ കൊട്ടാരക്കര ടൗണില്‍ ഗതാഗത നിയന്ത്രണം പൊലിസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."