HOME
DETAILS

വരാപ്പുഴ കസ്റ്റഡി മരണം: റൂറല്‍ എസ്.പിക്കെതിരേ മൗനം; സംഘ്പരിവാര്‍ നടപടിയില്‍ ദുരൂഹത

  
backup
April 20 2018 | 04:04 AM

%e0%b4%b5%e0%b4%b0%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b4-%e0%b4%95%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%a1%e0%b4%bf-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%b1

 

 

ആലുവ. വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസില്‍ റൂറല്‍ എസ്.പിക്കെതിരെ വ്യാപകമായ ആക്ഷേപങ്ങളുയരുമ്പോഴും വിഷയത്തില്‍ ബി.ജെ.പി ഉള്‍പ്പെടെയുള്ള സംഘ്പരിവാര്‍ സംഘടനകള്‍ തുടരുന്ന മൗനത്തില്‍ ദുരൂഹതയേറുന്നു. കസ്റ്റഡി മരണത്തിന് പിന്നില്‍ ജില്ലാ പൊലിസ് സൂപ്രണ്ടിന്റെ സ്വന്തം നിയന്ത്രണത്തിലുള്ള റൂറല്‍ ടൈഗര്‍ ഫോഴ്‌സ് (ആര്‍.ടി.എഫ്) പ്രതി കൂടിലാക്കുകയും, ഇതിനെത്തുടര്‍ന്ന് ആര്‍.ടി.എഫ് തന്നെ പിരിച്ചുവിടുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ട് ആര്‍.ടി.എഫ് അംഗങ്ങളായ മൂന്ന് പൊലിസുകാരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതോടെ ഈകേസില്‍ റൂറല്‍ എസ്.പിയുടെ പങ്ക് ഏറെ വ്യക്തമായതിനെ തുടര്‍ന്ന് എസ്.പിയുടെ ഫോണ്‍ കോള്‍ അടക്കം അന്വേഷണ സംഘം പരിശോധിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ട്.
കസ്റ്റഡി മരണത്തില്‍ റൂറല്‍ എസ്.പിയുടെ നടപടികള്‍ ഏറെ വിവാദമായതോടെ ഇയാള്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് നിരവധി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടും, കേസില്‍ സജീവമായി രംഗത്തുള്ള ബി.ജെ.പി അടക്കമുള്ള സംഘ്പരിവാര്‍ സംഘടനകള്‍ മൗനം പാലിക്കുകയാണ്.
പ്രതിപക്ഷ ഭരണപക്ഷ സംഘടനകളടക്കം ഇതിനകം നിരവധി പ്രക്ഷോഭ പരിപാടികള്‍ നടത്തിയെങ്കിലും സംഘ്പരിവാര്‍ സംഘടനകള്‍ റൂറല്‍ എസ്.പിക്കെതിരെ ഒരു പ്രസ്താവന നല്‍കുവാന്‍ പോലും തയ്യാറായാറാകാത്തതാണ് ദൂരൂഹതയേറ്റുന്നത്. ഇതേ സമയം റൂറല്‍ എസ്.പിക്കെതിരെയുള്ള മൗനത്തില്‍ ബി.ജെ.പിയിലും, യുവമോര്‍ച്ച, ആര്‍.എസ്.എസ് സംഘടനയില്‍ ചേരിതിരിവിനും കാരണമായിട്ടുണ്ട്.
ഒരു വിഭാഗം എസ്.പിക്കെതിരെ നടപടി വേണമെന്നാവശ്യപ്പെടുമ്പോള്‍ മറുവിഭാഗം ഇതിനെതിരെ രംഗത്തു വന്നിട്ടുണ്ട്. എന്നാല്‍ തങ്ങള്‍ക്ക് അനുകൂലമായി ഒട്ടേറെ കാര്യങ്ങള്‍ നടപ്പിലാക്കിയ എസ്.പിക്കെതിരെ കോലാഹലങ്ങളൊന്നും വേണ്ടെന്ന നിലപാടിലാണ് ആര്‍.എസ്.എസ്. കസ്റ്റഡി മരണം നടന്ന വരാപ്പുഴ പൊലിസ് സ്റ്റേഷന് ഏതാനും വാര മാത്രംഅകലേയുള്ള വടക്കേക്കര പൊലിസ് സ്റ്റേഷനിലടക്കം ലഘുലേഖ വിതരണം നടത്തിയ മുജാഹിദ് പ്രവര്‍ത്തകര്‍ക്കെതിരെ ആര്‍.എസ്.എസ് നിര്‍ദ്ദേശത്തെത്തുടര്‍ന്ന് കേസ്സെടുക്കുകയും, മുജാഹിദ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച ആര്‍.എസ്.എസ്സുകാര്‍ക്കെതിരെ കേസ്സെടുക്കാതിരിക്കുകയും ചെയ്ത റൂറല്‍ എസ്പിക്കെതിരെ നടപടി ആവശ്യപ്പെടുന്നത് ശരിയല്ലെന്നായിരുന്നു ഒരു സംഘ് പരിവാര്‍ നേതാവിന്റെ അഭിപ്രായം.
എന്നാല്‍ റൂറല്‍ എസ്.പിക്കെതിരെ സംഘ്പരിവാര്‍നേതൃത്വത്തിന്റെ മൗനത്തിനെതിരെ മരണപ്പെട്ട ശ്രീജിത്തിന്റെ ബന്ധുക്കളടക്കം പ്രതിഷേധവുമായി ബി.ജെ.പി നേതാക്കളെ കണ്ടതായിട്ടാണ് വിവരം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാളയാർ പൊലിസ് സ്റ്റേഷനിലെ കസ്റ്റഡി വാഹനത്തിന് തീവെച്ചു, ഒരാള്‍ പിടിയില്‍

Kerala
  •  14 days ago
No Image

സംഭല്‍ വെടിവയ്പ്പ്: ഇരകള്‍ക്ക് പൊലിസിന്റെ ഭീഷണി, വെള്ളപേപ്പറില്‍ ഒപ്പുവയ്ക്കാന്‍ നിര്‍ബന്ധിപ്പിക്കുന്നു; അടിമുടി ദുരൂഹത

National
  •  14 days ago
No Image

വീട്ടിൽ ലഹരിമരുന്ന് പരിശോധനക്കെത്തിയ പൊലിസ് മകനെ കസ്റ്റഡിയിലെടുക്കുന്നത് തടഞ്ഞ വീട്ടമ്മയെ മർദിച്ചെന്ന് പരാതി

Kerala
  •  14 days ago
No Image

പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേരുചേര്‍ക്കാനും ഒഴിവാക്കാനും ഇനി പുതിയ നിയമം; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ...

National
  •  14 days ago
No Image

കേരളത്തിലെ വിദ്യാഭ്യാസ-തൊഴില്‍ മേഖലയെ ഗവര്‍ണര്‍ പരിഹസിക്കുന്നു; വിസി നിയമനത്തിനെതിരെ വിമര്‍ശനവുമായി സിപിഎം

Kerala
  •  14 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; ഫൈനലിലെ മൂന്നാം ​മത്സരത്തിൽ ​ഗുകേഷിന് ജയം

Others
  •  14 days ago
No Image

സംസ്ഥാന സർക്കാർ ജീവനക്കാർക്ക് തിരിച്ചടി; പെന്‍ഷന്‍ പ്രായം 60 ആക്കില്ല

latest
  •  14 days ago
No Image

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ 18 പേർക്ക് തെരുവുനായയുടെ കടിയേറ്റു

Kerala
  •  15 days ago
No Image

ആസ്ത്മ രോ​ഗികൾ ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കുക

Health
  •  15 days ago
No Image

ഒഡീഷയിൽ നിന്നും ട്രെയിനിൽ കടത്തിക്കൊണ്ട് വന്ന കഞ്ചാവുമായി യുവാവ് പിടിയിൽ

Kerala
  •  15 days ago