വെട്ടിക്കൊല്ലുന്ന പാര്‍ട്ടിക്ക് ഉരുട്ടി കൊല്ലുന്ന സര്‍ക്കാര്‍: ആര്യാടന്‍ ഷൗക്കത്ത്
കോട്ടയം: വെട്ടിക്കൊല്ലുന്ന പാര്‍ട്ടിക്കും ഉരുട്ടികൊല്ലുന്ന സര്‍ക്കാരിനും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെക്കുറിച്ച് ശബ്ദിക്കാന്‍ അവകാശമില്ലെന്ന് സംസ്‌ക്കാര സാഹിതി സംസ്ഥാന ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത്.
കലാകാരന്‍മാരുടെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തേക്കാള്‍ ജനങ്ങളുടെ ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് സര്‍ക്കാര്‍ ഉറപ്പുവരുത്തേണ്ടത്. അഡാര്‍ ലൗവിലെ മാണിക്യമലരായ പൂവിക്കുവേണ്ടി വാചാലനായ മുഖ്യമന്ത്രി കണ്ണൂരില്‍ ഷുഹൈബിനെ വെട്ടിക്കൊന്നപ്പോഴും വാരാപ്പുഴയില്‍ ശ്രീജിത്തിനെ ഉരുട്ടികൊന്നപ്പോഴും മൗനം പാലിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കുറ്റപ്പെടുത്തി. രാഷ്ട്രീയ ഫാസിസത്തിനെതിരെ സംസ്‌ക്കാര സാഹിതിയുടെ 'വാളല്ല എന്‍ സമരായുധം' കലാജാഥക്ക് കോട്ടയം ബസ് സ്റ്റാന്റ് പരിസരത്ത് നല്‍കിയ സ്വീകരണത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ജാഥാ ക്യാപ്റ്റനായ ഷൗക്കത്ത്. സ്വീകരണം ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. സാഹിതി ജില്ലാ ചെയര്‍മാന്‍ ജെസ്റ്റിന്‍ ബ്രൂസ് അധ്യക്ഷനായി.
സാഹിതി സംസ്ഥാന കണ്‍വീനര്‍ എന്‍.വി പ്രദീപ്കുമാര്‍, സംസ്ഥാന ഭാരവാഹികളായ അനി വര്‍ഗീസ്, വൈക്കം എം.കെ ഷിബു, മോഹന്‍ജി വെണ്‍പുഴശേരി, കെ.പി.സി.സി സെക്രട്ടറി ഫിലിപ്പ് ജോസഫ്, എം.പി സന്തോഷ്‌കുമാര്‍, എന്‍.എസ് ഹരിചന്ദ്രന്‍ പ്രസംഗിച്ചു. ആരുംകൊല രാഷ്ട്രീയത്തിനെതിരായി ആര്യാടന്‍ ഷൗക്കത്ത് രചനയും സംവിധാനവും നിര്‍വഹിച്ച തെരുവുനാടകവും അവതരിപ്പിച്ചു.
കാഞ്ഞിരപ്പള്ളിയിലെ സ്വീകരണം കെ.പി.സി.സി സെക്രട്ടറി പി.എ സലീം ഉദ്ഘാടനം ചെയ്തു. എം.കെ ഷെമീര്‍ അധ്യക്ഷനായി. ജാഥാ ക്യാപ്റ്റന്‍ ആര്യാടന്‍ ഷൗക്കത്ത്, എന്‍.വി പ്രദീപ്കുമാര്‍, അനി വര്‍ഗീസ്്, വൈക്കം എം.കെ ഷിബു പ്രസംഗിച്ചു. തലയോലപ്പറമ്പില്‍ ആര്യാടന്‍ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. വൈക്കം എം.കെ ഷിബു അധ്യക്ഷനായി. അഡ്വ. പി.പി സിബിച്ചന്‍, അക്കരപ്പാടം ശശി, മോഹന്‍സി ബാബു, അഡ്വ. വി.വി സത്യന്‍, അഡ്വ. എ.സനീഷ്‌കുമാര്‍, പി.കെ ദിനേശന്‍, കെ.ആര്‍ സുശീലന്‍ പ്രസംഗിച്ചു. കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ നയിക്കുന്ന ജനമോചന യാത്രയുടെ മുന്നൊരുക്കവുമായാണ് സംസ്‌ക്കാര സാഹിതി കലാജാഥയുടെ പ്രയാണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."