ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയം: എം.എം ഹസന്‍
അടിമാലി: ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍. ജനമോചനയാത്രയക്ക് അടിമാലി ആനച്ചാലില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം.
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ അന്തിമ വിജ്ഞാപനമിറക്കാന്‍ സര്‍ക്കാരിന് താല്പര്യമില്ല.അടുത്തിടെയുണ്ടായ കോടതി വിധിയിലൂടെ ഇത് ജനങ്ങള്‍ക്ക് മനസിലായി. മുന്‍ യു.ഡി.എഫ് സര്‍ക്കാര്‍ ചെയ്തതിനപ്പുറം കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ പിണറായി സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല.ജില്ലയിലെ 8 വില്ലേജുകളില്‍ നിര്‍മ്മാണ നിരോധനമാണ്. കൃഷിക്കാരെ ദ്രോഹിക്കുന്ന ഇത്തരം സമീപനം തുടര്‍ന്നാല്‍ കൃഷിക്കാരുടെ ഒപ്പം നിന്ന് നീതിക്കായി പോരാടും.സമരവും ഒപ്പം ഭരണവുമാണ് ഇടതുമുന്നണി നയം. ഒരു ആര്‍.ഡി.ഒയുടെ ജനദ്രോഹ ഉത്തരവുപോലും പരിഹരിക്കാന്‍ കഴിയാത്ത സര്‍ക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്നതില്‍ ലജ്ജയുണ്ട്. പട്ടയ വസ്തുവെന്ന് കാട്ടി കുത്തക കമ്പനിക്ക് മൊബൈല്‍ ടവര്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കുന്നവര്‍ എന്താണ് കെട്ടിടം നിര്‍മ്മിക്കാന്‍ അനുമതി നല്‍കാത്തത്.അംബാനിക്ക് നല്‍കിയ സഹയമെങ്കിലും കര്‍ഷകര്‍ക്ക് നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഹാരിസന്‍ മലയാളം ഭൂമി കേസ് തോറ്റുകൊടുത്തതില്‍ ദുരൂഹതയുണ്ട്. ഈ ഭൂമി സര്‍ക്കാരിന്റേതാണ്. ഇത് പിടിച്ചെടുത്ത് കര്‍ഷകര്‍ക്ക് വിതരണം ചെയ്യണം. വണ്‍, ടു, ത്രീ പ്രസംഗം പോലെയല്ല ഭരണമെന്ന് മന്ത്രി മണി തെളിയിച്ചു. മണിയെപോലെ കഴിവുകുറഞ്ഞ മന്ത്രിയെ കേരളം കണ്ടിട്ടില്ല.
ജില്ലയിലെ കര്‍ഷകര്‍ക്ക് വേണ്ടിയല്ല മണി വാ തുറക്കുന്നതെന്നും മാഫിയക്ക് വേണ്ടിയാണെന്നും ഹസന്‍ പരിഹസിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് പി.വി.സ്‌ക്കറിയ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് ജോര്‍ജ്ജ് തോമസ് സ്വാഗതം പറഞ്ഞു. എ.ഐ.സി.സി അംഗം ഇ.എം.ആഗസ്തി, ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്, എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."