വൈദ്യുതി സെക്ഷന്‍ ഓഫിസ് വിഭജനം യാഥാര്‍ഥ്യമാക്കണമെന്നാവശ്യം
കക്കട്ടില്‍: മലയോര മേഖലയിലൂടെ കടന്ന് പോകുന്നതടക്കമുള്ള ഇരുപതിനായിരത്തില്‍പ്പരം വൈദ്യുത കണക്ഷനുകളുള്ള കക്കട്ടില്‍ വൈദ്യുതി സെക്ഷന്‍ ഓഫിസ് വിഭജിക്കണമെന്ന് കുന്നുമ്മല്‍ ഉപഭോക്തൃ സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
നൂറ് കിലോമീറ്റര്‍ പരിധിയുള്ള ഓഫിസില്‍ നിന്ന് വൈദ്യുതി നിലച്ചാല്‍ രാത്രി കാലങ്ങളില്‍ മലയോര മേഖലകളിലേക്ക് ജീവനക്കാര്‍ക്ക് എത്തിച്ചേരാന്‍ പറ്റാറില്ല. ഉപഭോക്താക്കളുടെ എണ്ണക്കുടുതല്‍ ഓഫിസിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന സാഹചര്യമാണ്.
കക്കട്ട് സെക്ഷനു കീഴില്‍ മലയോര മേഖലകളായ നരിപ്പറ്റ, കാവിലുംപാറ, കായക്കൊടി, വേളം പഞ്ചായത്തുകളും കുറ്റ്യാടി, പുറമേരി, നാദാപുരം പഞ്ചായത്തുകള്‍ ഭാഗികമായും, കുന്നുമ്മല്‍ പഞ്ചായത്തു പൂര്‍ണമായും പ്രവര്‍ത്തിക്കുന്നുണ്ട്.
വൈദ്യുതി മുടങ്ങിയാല്‍ പുനഃസ്ഥാപിക്കാന്‍ മണിക്കൂറുകള്‍ എടുക്കുന്നത് പതിവാണ്. ഒരു വൈദ്യുതി സെക്ഷനു കീഴില്‍ പരമാവധി 10000 ഉപഭോക്താക്കളും 30 കിലോമീറ്റര്‍ ചുറ്റളവുമാണ്. എന്നാല്‍ കക്കട്ട് സെക്ഷനു കീഴില്‍ ഇത് ഇരട്ടിയിലധികം വരും.
പുതിയ സെക്ഷന്‍ കൈവേലിയില്‍ ആരംഭിക്കുകയാണങ്കില്‍ മലയോര മേഖലകളില്‍ വൈദ്യുത മുടക്കവും അറ്റകുറ്റ പണിയും കാര്യക്ഷമമാകുമെന്നും യോഗം വിലയിരുത്തി
എം. കരുണാകരന്‍ അധ്യക്ഷനായി. പി.എം അഷറഫ്, എം.പി ഷമീര്‍, അഷ്‌റഫ്, കെ.കെ ഫൈസല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."