എസ്.കെ.എസ്.എസ്.എഫ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു
കാഞ്ഞങ്ങാട്: കശ്മീറിലെ കത് വയില്‍ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് ഭരണകൂടത്തില്‍ നീതി ലഭിക്കുന്നതിനു വേണ്ടിയും മതസൗഹാര്‍ദ്ദം കാത്തു സൂക്ഷിക്കുന്നതിനു വേണ്ടിയും എസ്.കെ.എസ്.എസ്.എഫ് കാഞ്ഞങ്ങാട് മേഖലാ കമ്മിറ്റി പുതിയകോട്ട മാന്തോപ്പ് മൈതാനിയില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.
എസ്.വൈ.എസ് മണ്ഡലം പ്രസിഡന്റ് മുബാറക് ഹസൈനാര്‍ ഹാജി അധ്യക്ഷനായി. എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് താജുദ്ധീന്‍ ദാരിമി പടന്ന ഉദ്ഘാടനം ചെയ്തു.
സംയുക്ത മുസ്‌ലിം ജമാഅത് ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ട്രഷറര്‍ ശറഫുദ്ധീന്‍ കുണിയ, പി. ഇസ്മായില്‍ മൗലവി, ഉമര്‍ തൊട്ടിയില്‍, റഷീദ് ഫൈസി ആറങ്ങാടി, സുഹൈല്‍ ഫൈസി, അഷ്‌റഫ് ഫൈസി, സുലൈമാന്‍ മൗലവി, ജാഫര്‍ മൗലവി, കെ.കെ ബദറുദ്ധീന്‍, ഉമര്‍ ബല്ലാകടപ്പുറം, ഷഫീഖ് മീനാപ്പീസ്, യൂനുസ് വടകരമുക്ക്, സിദ്ധീഖ് ഞാണിക്കടവ്, മേഖല പ്രസിഡന്റ് സഈദ് അസ്അദി പുഞ്ചാവി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."