കടിഞ്ഞിമൂല അക്രമം: എട്ടുപേര്‍ റിമാന്‍ഡില്‍
നീലേശ്വരം: കഴിഞ്ഞ ദിവസം കടിഞ്ഞിമൂലയിലുണ്ടായ സി.പി.എം-കോണ്‍ഗ്രസ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് എട്ടു പേരെ റിമാന്‍ഡ് ചെയ്തു. സി.പി.എം പ്രവര്‍ത്തകരായ വിനയരാജ് (32), സുധീര്‍കുമാര്‍ (48), ബിജു (36), കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പി.പി രാകേഷ് (24), പി. ശരത്ത് (24), രാഹുല്‍ മുങ്ങത്ത് (26), അശ്വിന് (25), സാഗര്‍ (23) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ട് റിമാന്‍ഡ് ചെയ്തത്.
ഏഴു കേസുകളാണ് സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ രണ്ടെണ്ണം ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരുന്നു. ഇതില്‍ ഉള്‍പ്പെട്ട പ്രതികള്‍ ഇന്നലെ നീലേശ്വരം പൊലിസില്‍ കീഴടങ്ങുകയായിരുന്നു. തുടര്‍ന്നാണ് ഇവരെ കോടതിയിലെത്തിച്ചു റിമാന്‍ഡ് ചെയ്തത്. മറ്റു കേസുകളില്‍പെട്ട നൂറോളം പ്രതികള്‍ നേരത്തേ തന്നെ കീഴടങ്ങി ജാമ്യത്തിലിറങ്ങിയിരുന്നു. ശനി, ഞായര്‍ ദിവസങ്ങളിലായാണ് ഇവിടെ സംഘര്‍ഷമുണ്ടായത്. ഇതില്‍ ഇരുവിഭാഗത്തിലും പെട്ട 11 പേര്‍ക്കു പരുക്കേറ്റിരുന്നു. മൂന്നു പേരുടെ പരുക്ക് ഗുരുതരവുമാണ്. ഡി.സി.സി ജനറല്‍ സെക്രട്ടറി മാമുനി വിജയന്റെ കാറും തകര്‍ക്കപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."