ടി.വി.ആര്‍ ഷേണായ് സത്യത്തിന് വേണ്ടി മുഖം നോക്കാതെ നിലകൊണ്ട വ്യക്തി: കെ.വി തോമസ്
കൊച്ചി: സത്യത്തിന് വേണ്ടി മുഖം നോക്കാതെ തൂലിക ചലിപ്പിച്ച പത്രപ്രവര്‍ത്തകനായിരുന്നു ടി.വി.ആര്‍ ഷേണായ് എന്ന് പ്രൊഫ.കെ.വി തോമസ് എം.പി. എറണാകുളം പ്രസ്‌ക്ലബ് സംഘടിപ്പിച്ച ഷേണായ് അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ പത്രപ്രവര്‍ത്തകര്‍ക്ക് അന്തസ് ഉണ്ടാക്കി നല്‍കിയ വ്യക്തിയായിരുന്നു ഷേണായ്.
1കേരളത്തോട് കൂറ് പ്രഖ്യാപിച്ച വ്യക്തിയായിരുന്നു അദ്ദേഹം. കേരളത്തിന്റെ വികസന കാര്യത്തില്‍ ടി.വി.ആറിന്റെ കൈയൊപ്പുണ്ട്. കൊച്ചി മെട്രോ പദ്ധതി ഡോ. ഇ ശ്രീധരന്റെ മേല്‍നോട്ടത്തില്‍ തന്നെ ആവണമെന്ന് നിര്‍ബന്ധം പിടിച്ചവരില്‍ പ്രധാനിയായിരുന്നു അദ്ദേഹം.
എല്ലായിടത്തും നര്‍മം കാണുകയും അത് ആസ്വദിക്കുന്ന വ്യക്തിയുമായിരുന്നു ടി.വി.ആര്‍ എന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രവി കുറ്റിക്കാട് അനുസ്മരിച്ചു. എപ്പോഴും പുതിയ കാര്യങ്ങള്‍ അറിയുന്നതില്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധ പുലര്‍ത്തിയിരുന്നു.
അസാധാരണ നിരീക്ഷണ പാടവം ഷേണായിയുടെ പ്രത്യേകത ആയിരുന്നുവെന്നും രവി കുറ്റിക്കാട് പറഞ്ഞു. പ്രസ്‌ക്ലബ് പ്രസിഡന്റ് ഡി ദിലീപ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുഗതന്‍ പി ബാലന്‍ സ്വാഗതവും ജോ. സെക്രട്ടറി സ്മിത നമ്പൂതിരി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."