ഭക്ഷ്യസുരക്ഷാ സര്‍ക്കിള്‍ ഓഫീസ് അനുവദിച്ചെന്ന്
വൈക്കം: വൈക്കത്തിന് പുതിയതായി ഭക്ഷ്യസുരക്ഷാ സര്‍ക്കിള്‍ ഓഫീസ് അനുവദിച്ചെന്ന് സി.കെ ആശ എം.എല്‍.എ പറഞ്ഞു. തലയോലപ്പറമ്പ് പൊതിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ഓഫീസിന്റെ ഉദ്ഘാടനം ഇന്നു ഉച്ചയ്ക്ക് 2ന് നടക്കും. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കുക, പരാതികള്‍ പരിശോധിച്ചു തീര്‍പ്പാക്കുക, ആവശ്യമായ പരിശോധനകള്‍ നടത്തുക, ബോധവല്‍ക്കരണ ക്ലാസ്സുകള്‍ സംഘടിപ്പിക്കുക, രജിസ്ട്രേഷനും ലൈസന്‍സും അനുവദിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഈ ഓഫീസ് വഴി നടപ്പാക്കും. തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന്, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ രാജു, ജില്ലാ പഞ്ചായത്തംഗം കല മങ്ങാട്, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് അനില്‍, വാര്‍ഡ് മെമ്പര്‍ ഉണ്ണിക്കൃഷ്ണന്, ഫുഡ് സേഫ്റ്റി ഓഫീസര്‍ ഡോ. തെരസ്ലിന്‍ ലൂയിസ് എന്നിവര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."