ചേര്‍ത്തലയില്‍ കോണ്‍ഗ്രസ് നേതാവിനെ കൊലപ്പെടുത്തിയ കേസില്‍ സി.പി.എം മുന്‍ ലോക്കല്‍ സെക്രട്ടറിക്ക് വധശിക്ഷ
ആലപ്പുഴ: ചേര്‍ത്തലയില്‍ കോണ്‍ഗ്രസ് നേതാവ് കെ.എസ് ദിവാകരനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ക്ക് വധശിക്ഷയും അഞ്ചുപേര്‍ക്ക് ജീവപര്യന്തവും. സി.പി.എം മുന്‍ ലോക്കല്‍ സെക്രട്ടറി ആര് ബൈജുവിനാണ് വധശിക്ഷ. ജീവപര്യന്തം ശിക്ഷ ലഭിച്ച അഞ്ചുപേരും സി.പി.എം പ്രവര്‍ത്തകരാണ്. ആലപ്പുഴ ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ശിക്ഷ വിധിച്ചത്.
ചേര്‍ത്തലയില്‍ കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റായിരുന്ന ദിവാകരന്റെ കൊലപാതകത്തില്‍ സി.പി.എം മുന്‍ ലോക്കല്‍ സെക്രട്ടറി അടക്കം ആറു പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. 2009ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒരു വീട്ടിലെ കയറുല്പന്ന പരിപാടിയുടെ ഭാഗമായുണ്ടായ തര്‍ക്കത്തിലാണ് ദിവാകരന് കൊല്ലപ്പെട്ടത്. അന്നത്തെ സി.പി.എം ലോക്കല്‍ സെക്രട്ടറി ആര് ബിജുവിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. ബൈജുവിനെ സി.പി.എമ്മില്‍ നിന്നു പിട്ടീട് പുറത്താക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."