വികസനത്തില്‍ വിവേചനം: പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധം
എടച്ചേരി: വികസനത്തില്‍ വിവേചനം കാണിക്കുന്നുവെന്ന് ആരോപിച്ച് പുറമേരി ഗ്രാമപഞ്ചായത്ത് ഭരണസമിതിയിലെ പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചു.
2018 വാര്‍ഷിക പദ്ധതിയില്‍ ഗ്രാമ പഞ്ചായത്തിലെ ഭരണകക്ഷി അംഗങ്ങളുടെ വാര്‍ഡുകളില്‍ റോഡ് വികസനത്തിന് ആവശ്യമായ തുക നീക്കിവച്ചപ്പോള്‍ പ്രതിപക്ഷ അംഗങ്ങളുടെ വാര്‍ഡുകള്‍ക്ക് വേണ്ടത്ര ഫണ്ട് അനുവദിച്ചില്ലെന്നാണ് പരാതി. മുന്‍വര്‍ഷങ്ങളിലും ഇതേ നിലപാടാണ് ഭരണസമിതി കാണിച്ചതെന്നും പ്രതിപക്ഷാംഗങ്ങള്‍ കുറ്റപ്പെടുത്തി.
ഭരണ സമിതി യോഗത്തില്‍ വച്ച് ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടും പ്രസിഡന്റിന്റെ നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ച് അംഗങ്ങള്‍ യോഗം ബഹിഷ്‌കരിച്ച് മുദ്രാവാക്യം മുഴക്കി പുറത്തേക്കിറങ്ങി.
അതിനിടെ സി.പി.എം പിന്തുണയാല്‍ വിജയിച്ച ആറാം വാര്‍ഡിലെ അബ്ദുസ്സലാമും പ്രതിപക്ഷത്തിനൊപ്പം ചേര്‍ന്നത് കാര്യത്തിന്റെ ഗൗരവം വര്‍ധിപ്പിച്ചു.ഏറെ നേരം പഞ്ചായത്ത് ഓഫിസിനു മുന്നില്‍ കുത്തിയിരുന്ന് മുദ്രാ വാക്യം മുഴക്കിയ യു.ഡി.എഫ് മെമ്പര്‍മാര്‍ പിന്നീട് പുറമേരി ടൗണിലും പ്രകടനം നടത്തി.
യു.ഡി.എഫ് അംഗങ്ങളായ കെ. സജീവന്‍, ശംസു മഠത്തില്‍, പി. ശ്രീലത, ബീന കല്ലില്‍, എ.കെ.പി.ഹാജറ പ്രകടനത്തില്‍ പങ്കെടുത്തു.
നാടിന്റെ പൊതുവായ വികസന കാര്യത്തില്‍ പോലും രാഷ്ട്രീയ വിവേചനം കാണിക്കുന്ന പഞ്ചായത്ത് ഭരണസമിതിയുടെ നടപടിക്ക്‌സ മാറ്റം വരാത്ത പക്ഷം തങ്ങളുടെ നേതൃത്വത്തില്‍ ബഹുജന പ്രക്ഷോ ഭങ്ങള്‍ സംഘടിപ്പിക്കുമെന്നും ഇവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."