ജനമോചന യാത്ര പണപ്പിരിവ്; ബൂത്ത് പ്രസിഡന്റുമാര്‍ പരാതി നല്കി
പെരിന്തല്‍മണ്ണ: കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന് നയിക്കുന്ന ജനമോചന യാത്രയുമായി ബന്ധപ്പെട്ട പണപ്പിരിവിന്റെ പേരില്‍ ആലിപ്പറമ്പ് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റിനെതിരേ ബൂത്ത് പ്രസിഡന്റുമാര്‍ പരാതി നല്കി. പിരിവിനായി യാത്രയുടെ കൂപ്പണ്‍ യൂനിറ്റില്‍ ബൂത്ത് പ്രസിഡന്റുമാര്‍ക്ക് വിതരണം ചെയ്യുകയോ പിരിവിന് പങ്കെടുപ്പിക്കുകയോ ചെയ്തില്ലെന്നാണ് പരാതി. ഏകപക്ഷീയമായാണ് ജനമോചന യാത്രയുടെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും നടത്തിയതെന്നും പരാതിയില്‍ പറയുന്നു.
മണ്ഡലം പ്രസിഡന്റ് സി.കെ ഹാരിസ് ലക്ഷങ്ങള്‍ പിരിച്ചെടുത്തെങ്കിലും ബന്ധപ്പെട്ടവരുടെ മുന്പില് കണക്ക് ബോധിപ്പിക്കാതെ നാമമാത്രമായ തുക മാത്രമാണ് യാത്രാ ചെലവിലേക്കായി നല്‍കിയതെന്നാണ് പരാതി. ബാക്കി കൂപ്പണുകളുടെയോ സംഖ്യയുടെയോ കണക്കോ ഇതുവരെ കമ്മിറ്റിയംഗങ്ങളെയോ ബൂത്ത് പ്രസിഡന്റുമാരെയോ അറിയിച്ചിട്ടില്ലെന്നും കെ.പി.സി.സി പ്രസിഡന്റ, സെക്രട്ടറി, ഡി.സി.സി പ്രസിഡന്റ്, യു.ഡി.എഫ് ജില്ലാ ചെയര്മാന്തുടങ്ങിയവര്ക്കയച്ച പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."