HOME
DETAILS
MAL
ശുഹൈബ് വധക്കേസ് പ്രതിക്ക് കര്‍ശന ഉപാധികളോടെ ജാമ്യം
backup
April 21 2018 | 21:04 PM
തലശ്ശേരി: യൂത്ത് കോണ്‍ഗ്രസ് നേതാവ് എടയന്നൂരിലെ ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് തലശ്ശേരി അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) ജാമ്യം അനുവദിച്ചു.
കേസിലെ ഒന്‍പതാം പ്രതി എടയന്നൂര്‍ പാലയോട്ടെ സജി നിവാസില്‍ സഞ്ജയ്(21)ക്കാണ് ജഡ്ജ് ആര്.എല്‍ ബൈജു ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
മട്ടന്നൂര്‍ പൊലിസ് സ്റ്റേഷന് പരിധി വിട്ട് പോകരുതെന്നും എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരായി ഒപ്പിടണമെന്നുമുള്ള ഉപാധിയോടെയാണ് ജാമ്യം.
ഇയാളെ ഗൂഢാലോചന കേസിലാണ് പൊലിസ് അറസ്റ്റു ചെയ്തിരുന്നത.് നേരത്തെ സഞ്ജയ് നല്കിയ ജാമ്യഹരജി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജ് ആര്. രഘു തള്ളിയിരുന്നു. സഞ്ജയ് ഉള്‍പ്പെടെ 11 പ്രതികളാണ് കേസിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."