പരിസ്ഥിതി സംരക്ഷണം മുസ്ലിംലീഗ് പ്രവര്‍ത്തകരുടെ ബാധ്യത: സാദിഖലി തങ്ങള്‍
മലപ്പുറം: പരിസ്ഥിതിയെ സംരക്ഷിക്കുകയെന്നത് ഓരോരുത്തരുടെയും ബാധ്യതയാണെന്നും ഓരോ പ്രവര്‍ത്തകനും ഒഴിച്ചുകൂടാനാകാത്തതാണ് പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച പാരിസ്ഥിതിക ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പരിസ്ഥിതി സന്തുലിതാവസ്ഥക്ക് കോട്ടം വരുത്തുന്ന രീതിയില്‍ നടക്കുന്ന ക്വാറി ഖനം, കുന്നിടിച്ചില്‍, പാടം നികത്തല്‍ തുടങ്ങിയ പ്രവൃത്തികളിലെല്ലാം വ്യക്തമായ നിലപാട് പാര്‍ട്ടിക്കുണ്ട്. പരിസ്ഥിതിയെ സംരക്ഷിക്കുകയെന്നത് ഓരോ പൗരന്റെയും കടമയാണ്. മനുഷ്യനും മരങ്ങളും പ്രകൃതിയും പരസ്പര പൂരകങ്ങളാണ്. നാടിന്റെ പച്ചപ്പാണ് നാടിന്റെ സമൃദ്ധിയും സമ്പത്തും. അത് കാത്തുസൂക്ഷിക്കാന്‍ ഓരോരുത്തരും കര്‍മ നിരതരാകണമെന്നും തങ്ങള്‍ ഓര്‍മിപ്പിച്ചു.
മുസ്ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.എന്‍.എ ഖാദര്‍ അധ്യക്ഷനായി.
അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, സലീം കുരുവമ്പലം, പി ഉബൈദുല്ല എം.എല്‍.എ, അബ്ദുറഹിമാന് രണ്ടത്താണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."