HOME
DETAILS

വ്യത്യാസങ്ങള്‍ വഴിമാറി; പണിയെടുക്കുന്നവര്‍ ഒന്നുചേര്‍ന്നു

  
backup
April 22 2018 | 06:04 AM

%e0%b4%b5%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%af%e0%b4%be%e0%b4%b8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%b4%e0%b4%bf%e0%b4%ae%e0%b4%be%e0%b4%b1%e0%b4%bf

 

പെരിന്തല്‍മണ്ണ: സാംസ്‌കാരിക വകുപ്പിന്റെ സഹകരണത്തോടെ പെരിന്തല്‍മണ്ണ നഗരസഭ സംഘടിപ്പിക്കുന്ന വള്ളുനാട് തനിമ സാംസ്‌കാരിക മഹോത്സവത്തിന്റെ എട്ടാം ദിവസത്തെ സാംസാകാരിക സായാഹ്നം വ്യത്യസ്ത തൊഴില്‍ മേഖലയിലുള്ളവരടെ ഒത്തുചേരലിന് വേദിയായപ്പോള്‍ എല്ലാ വ്യത്യാസങ്ങളും മറന്ന് പണിയെടുക്കുന്നവര്‍ എന്ന ഒറ്റ വികാരത്തിന്‍കീഴില്‍ അവര്‍ ഒരുമിക്കുകയായിരുന്നു. ജീവനക്കാരും അധ്യാപകരും തൊഴിലാളികളും മഹോത്സവ നഗരിയിലെ സാസ്‌കാരിക സദസില്‍ പങ്കാളികളായി. ഇവര്‍ക്കിടയിലെ പ്രതിഭകളെ ആദരിക്കുന്ന ചടങ്ങും സാംസ്‌കാരിക സദസിനോടനുബന്ധിച്ചു നടന്നു.
ഡോ. സി.പി ചിത്രബാനു സാംസ്‌കാരിക സദസ് ഉദ്ഘാടനം ചെയ്തു. നഗരസഭ സ്ഥിരസമിതി ചെയര്‍മാന്‍ കെ.സി മൊയ്തീന്‍കുട്ടി അധ്യക്ഷനായി. താഴേക്കോട് പഞ്ചായത്ത് പ്രസിഡന്റ് എ.കെ നാസര്‍, മേലാറ്റൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി. കമലം, ടി.കെ ജയന്‍, വി.സി ശങ്കരനാരായണന്‍, എന്‍. നാസര്‍, പി. തുളസീദാസ്, സി.പി രാമദാസ്, കൗണ്‍സിലര്‍മാരായ കെ.ടി ഷഫീന, തെക്കത്ത് ഉസ്മാന്‍, നിഷ സുബൈര്‍, കെ.പി ആസ്യ, സി. അബ്ദുല്‍ നാസര്‍, സിദ്ദീഖ് നാലകത്ത് ഗ്രനേറ്റ്‌സ്, കെ.ടി അബ്ദുല്‍ നാസര്‍ ക്ലാരസ്, സബ് കമ്മിറ്റി ചെയര്‍മാന്‍ കെ.ടി സെയ്ത്, കണ്‍വീനര്‍ കെ. പങ്കജാക്ഷന്‍ സംസാരിച്ചു.
പ്രാദേശിക കലാകാരന്‍മാരുടെ കലാ പ്രകടനങ്ങളുടെ ഭാഗമായി കെ.കെ മുഹമ്മദാലി വയലിന്‍ സോളോ അവതരിപ്പിച്ചു. തുടര്‍ന്ന് കണ്ണൂര്‍ 'താവം ഗ്രാമവേദി' അവതരിപ്പിച്ച നാടന്‍പാട്ട് ആസ്വാദകര്‍ക്ക് വേറിട്ട അനുഭവമായി. മഹോത്സവ വേദിയില്‍ വനിതാ സാംസ്‌കാരിക സദസ് ഇന്ന് വൈകിട്ട് 4.30ന് പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
പ്രതിഭകളെ ആദരിക്കല്‍ വൈകിട്ട് ആറിന് നടക്കും. പത്മലത മോഹന്‍ അവതരിപ്പിക്കുന്ന മോണോ ആക്ട്, സി. അഞ്ജലിയുടെ ഗാനം അനശ്വര പാതായ്ക്കര അവതരിപ്പിക്കുന്ന തിരുവാതിരക്കളി 6.30ന്. വൈകിട്ട് ഏഴിന് ഐഡിയ സ്റ്റാര്‍ സിംഗര്‍ ദുര്‍ഗയും സംഘവും ഒരുക്കുന്ന മെഗാഷോ നടക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറത്ത് ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട്, നിര്‍ത്തിയിട്ട അഞ്ച് വാഹനങ്ങളില്‍ ഇടിച്ചു; അപകടത്തില്‍ രണ്ട് മരണം

Kerala
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവം ആലപ്പുഴയില്‍; നവംബര്‍ 15 മുതല്‍ 18 വരെ

Kerala
  •  a month ago
No Image

പ്രവാസ മണ്ണിൽ ഗൾഫ് സുപ്രഭാതം ഡിജിറ്റൽ മീഡിയക്ക് സമാരംഭമായി

uae
  •  a month ago
No Image

'സ്വന്തം വീടിൻ്റെ ഐശ്വര്യം മോദി' എന്ന അവസ്ഥയിലാണ് പിണറായി വിജയൻ; എം കെ മുനീർ

Kerala
  •  a month ago
No Image

സംസ്ഥാനത്തെ 6 ജില്ലകളിൽ കനത്ത മഴക്ക് സാധ്യത

Kerala
  •  a month ago
No Image

കണ്ണൂരിൽ സിനിമാ തിയേറ്ററിലെ വാട്ടര്‍ ടാങ്ക് തകർന്ന് അപകടം; 2 പേർക്ക് പരിക്ക്

Kerala
  •  a month ago
No Image

'ഗോപാലകൃഷ്ണന്റെ ഫോണ്‍ ഹാക്ക് ചെയ്തിട്ടില്ല'; ഡിജിപി ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് കൈമാറി

Kerala
  •  a month ago
No Image

നാട്ടാനകളിലെ കാരണവര്‍ വടക്കുംനാഥന്‍ ചന്ദ്രശേഖരന്‍ ചരിഞ്ഞു

Kerala
  •  a month ago
No Image

വഖഫ് പരാമര്‍ശം: സുരേഷ് ഗോപിക്കെതിരേ പൊലിസില്‍ പരാതി

Kerala
  •  a month ago
No Image

മസ്കത്തിൽ 500 ലധികം സുന്ദരികൾ അണിനിരന്ന മെഗാ തിരുവാതിര ശ്രദ്ധേയമായി

oman
  •  a month ago