ഭാര്യയെ സംശയം; 17കാരനായ പിതാവ് കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി
ന്യൂഡല്‍ഹി: ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ച് 17കാരനായ പിതാവ് രണ്ടുമാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തി. കുഞ്ഞിന്റെ പിതൃത്വം ചോദ്യം ചെയ്താണ് 17കാരന് കൊലനടത്തിയതെന്ന് പൊലിസ് പറഞ്ഞു.
ശനിയാഴ്ച വൈകീട്ട് മംഗോള്‍പുരിയിലെ വീട്ടില്‍ വച്ചാണ് പ്രായപൂര്‍ത്തിയാകാത്ത പിതാവ് സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയത്. 16 വയസുമാത്രം പ്രായമുള്ള ഭാര്യക്ക് മറ്റൊരുബന്ധത്തിലുള്ളതാണ് ഈ കുട്ടിയെന്ന് സംശയിച്ചാണ് ക്രൂരത നടത്തിയത്.
കുട്ടിയെയുമെടുത്ത് മാതാവ് ആശുപത്രിയിലെത്തിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്. കുട്ടിയുടെ കഴുത്തില്‍ ബലംപ്രയോഗിച്ചതിന്റെ പാടുകള്‍ ശ്രദ്ധയില്‍പ്പെട്ട ഡോക്ടര്‍മാര്‍ വിവരം പൊലിസിനെ അറിയിക്കുകയായിരുന്നു. പിതാവുതന്നെയാണ് ക്രൂരകൃത്യം നടത്തിയതെന്ന് മാതാവ് പൊലിസിന് മൊഴിനല്‍കി. ഷൂകൊണ്ട് കുട്ടിയെ മര്‍ദ്ദിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഒരു വര്‍ഷം മുന്‍പാണ് ഇരുവരും വിവാഹിതരായത്. മംഗോള്‍ പുരിയില്‍ വാടക്ക് താമസിക്കുകയായിരുന്നു. ആണ്‍കുട്ടി ലഹരിക്കടിമയായിരുന്നു. പെണ്‍കുട്ടി ഡല്‍ഹിയിലെ ഒരു കടയില്‍ ജോലിക്ക് നിന്നാണ് കുടുംബം പുലര്‍ത്തിയിരുന്നത്. കുഞ്ഞിനെ കൊലപ്പെടുത്തിയതിന് 17കാരനെതിരേ കൊലക്കുറ്റം ചുമത്തി കേസെടുത്തയായി പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."