മാക്ക പരീക്ഷയെഴുതി തൊണ്ണൂറാം വയസില്‍
മേപ്പാടി: മൂപ്പൈനാട് വടുവന്‍ചാല്‍ അമ്പലക്കുന്ന് കോളനിയിലെ മാക്ക തൊണ്ണൂറാം വയസില്‍ സാക്ഷരതാ പരീക്ഷ എഴുതി.
കഴിഞ്ഞ ആറ് മാസത്തോളമായി കോളനിയില്‍ നടന്ന സാക്ഷരതാ ക്ലാസില്‍ മാക്കയും പങ്കെടുത്തിരുന്നു. ഇന്നലെ കോളനിയില്‍ നടന്ന സാക്ഷരതയുടെ ആദ്യ പരീക്ഷയില്‍ മാക്ക കാര്യമായ തെറ്റുകള്‍ വരുത്താതെ എഴുതി. പേരെഴുതാനും കുറച്ചൊക്കെ വായിക്കാനും പഠിച്ചു.
ഇനിയും പഠനം തുടരണമെന്നതാണ് തന്റെ ആഗ്രഹമെന്ന് മാക്ക പറഞ്ഞു. മാക്കയോടൊപ്പം കോളനിയിലെ ഒന്‍പത് പേര്‍ കൂടി പരീക്ഷയെന്ന കടമ്പ കടന്നു. മൂന്ന് തലമുറയെ കണ്‍നിറയെ കാണാന്‍ ഭാഗ്യം ലഭിച്ച മാക്കക്ക് സ്‌കൂളില്‍ പോകാന്‍ കഴിഞിരുന്നില്ല.
ഇതാണ് സാക്ഷരതാ ക്ലാസില്‍ ചേര്‍ന്ന് പഠിക്കാന്‍ കാരണം ഇനി നാലാം തരം തുല്യതാ പരീക്ഷ എഴുതാനുള്ള ഒരുക്കത്തിലാണ്. വയനാട്ടില്‍ തെരെഞ്ഞെടുത്ത 283 കോളനികളിലായി 5283 ഓളം പേരാണ് പരീക്ഷ എഴുതിയത്.
എഴുത്ത്, വായന, കണക്ക് എന്നിവയില്‍ ആകെ നൂറ് മാര്‍ക്കാണ് നേടെണ്ടത്. ആദിവാസി വിഭാഗത്തില്‍പെട്ട ഒരാള്‍ അടക്കം രണ്ട് ഇന്‍സ്ട്രക്ടര്‍മാരാണ് ക്ലാസുകളെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."