HOME
DETAILS
MAL
വള്ളക്കടവ് പാലം അപകടത്തിലെന്ന് സര്‍ക്കാര്‍
backup
April 23 2018 | 20:04 PM
കൊച്ചി: തിരുവനന്തപുരം വള്ളക്കടവ് -വലിയതുറ റൂട്ടിലെ വള്ളക്കടവ് പാലം അപകടത്തിലാണെന്നും ഹെവി വാഹനങ്ങള്‍ കടന്നുപോകാന്‍ അനുവദിച്ചാല്‍ പാലം തകര്‍ന്നു വീഴാന്‍ സാധ്യതയുണ്ടെന്നും സര്‍ക്കാര്‍.
പാലത്തിന്റെ പുനര്‍നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് പാലം സംരക്ഷണസമിതി നല്‍കിയ പൊതുതാല്‍പര്യ ഹരജിയിലാണ് സര്‍ക്കാര്‍ ഇതു സംബന്ധിച്ച് വിശദീകരണം നല്‍കിയത്.
ടി.എസ് കനാലിനു കുറുകേയുള്ള പാലത്തില്‍ ഗതാഗത നിയന്ത്രണം രണ്ടുതവണ ഏര്‍പ്പെടുത്തിയെങ്കിലും ജനങ്ങളുടെ എതിര്‍പ്പും സമരവും നിമിത്തം ഫലമുണ്ടായില്ലെന്ന് ചീഫ് എന്‍ജിനീയറുടെ വിശദീകരണത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."