HOME
DETAILS

പ്രവാസി സാംസ്‌കാരിക വേദി സ്‌പോര്‍ട്‌സ് ഫെസ്റ്റ് 2018

  
backup
April 24, 2018 | 7:23 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf-%e0%b4%b8%e0%b4%be%e0%b4%82%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%95-%e0%b4%b5%e0%b5%87%e0%b4%a6%e0%b4%bf

 

ജിദ്ദ: പ്രവാസി സാംസ്‌കാരിക വേദി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി സ്‌പോര്‍ട്‌സ് ഫെസ്റ്റ് സംഘടിപ്പിച്ചു. ഫലസ്തീന്‍ റോഡിലെ അര്‍വാ ഇസ്തിറാഹയില്‍ ജിദ്ദയിലെ ടീമുകളെ ഷറഫിയ, ഹംറ, സനായിയ്യ, അസീസിയ എന്നീ നാലു മേഖലകളായി തിരിച്ചാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്. ഫുടബോള്‍, വടംവലി എന്നീ ഗ്രൂപ് ഇനങ്ങളും പെനാല്‍റ്റി ഷൂട്ട് ഔട്ട്, 100 മീറ്റര്‍ ഓട്ട മത്സരം, ബോള്‍ ത്രോ, ഫണ്‍ ഗെയിം തുടങ്ങിയ വ്യക്തിഗത ഇനങ്ങളുമടങ്ങുന്നതായിരുന്നു മത്സരം.

ഫുടബോള്‍ മത്സരത്തില്‍ അസീസിയയും വടംവലിയില്‍ അല്‍ ഹംറ മേഖലയും ജേതാക്കളായി. വ്യക്തിഗത മത്സര ഇനങ്ങളില്‍ പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ സുഹൈര്‍, 100 മീറ്റര്‍ ഓട്ട മത്സരത്തില്‍ അജ്മല്‍ അബ്ദുല്‍ ഗഫൂര്‍, ബാസ്‌കറ്റ് ബോള്‍ ത്രോയില്‍ നസറുദ്ദീന്‍, ഫണ്‍ ഗെയിമില്‍ ഷറഫുദ്ദീന്‍ എന്നിവര്‍ ജേതാക്കളായി. വനിതകള്‍ക്കും കുട്ടികള്‍ക്കുമായി നടത്തിയ വിവിധ മത്സരങ്ങളില്‍ സുമയ്യ തമീം, റഹ്മത്ത്, സ്വാലിഹ, ഹാജറ, ഫൈഹാ അന്‍വര്‍, ഫാത്തിമ ഹനിയ്യ, മിന്‍ഹാ ലത്തീഫ് എന്നിവര്‍ ജേതാക്കളായി. റഹീം വയനാട് മത്സരങ്ങള്‍ നിയന്ത്രിച്ചു.

ജിദ്ദ സെന്‍ട്രല്‍ കമ്മറ്റി സെക്രട്ടറി റഹീം ഒതുക്കുങ്ങല്‍ മാര്‍ച്ച് പാസ്റ്റിന്റെ സെല്യൂട്ട് സ്വീകരിച്ചു കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ഷാഫി കോഴിക്കോട്, എ.കെ. സൈതലവി, തുടങ്ങിയവര്‍ സംസാരിച്ചു.
സംഘാടക സമിതി കണ്‍വീനര്‍ ഹാഷിം ത്വാഹാ, അബ്ദു സുബ്ഹാന്‍, കബീര്‍ മൊഹ്‌സിന്‍, എം പി അഷ്‌റഫ്, ഷഫീക് മേലാറ്റൂര്‍, വേങ്ങര നാസര്‍, അമീര്‍ ഷറഫുദീന്‍, റഷീദ് പാലക്കാവളപ്പില്‍, നിഹാര്‍ കടവത്ത്, ഹംസ എടത്തനാട്ടുകര, ഹസന്‍ അശ്‌റഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഓവറാള്‍ ചാമ്പ്യന്മാരായ അല്‍ ഹംറ മേഖലക്കു സി. എച്. ബഷീര്‍ ട്രോഫി സമ്മാനിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയിലെ 'രക്ഷാപ്രവര്‍ത്തനകേസ്' അട്ടിമറി ആരോപണം; വിശദീകരണം നല്‍കി എ.ഡി.ജി.പി. എം.ആര്‍ അജിത് കുമാര്‍

latest
  •  6 days ago
No Image

മീനിൽ ഉപ്പില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയ സംഭവം: പ്രചാരണം തെറ്റെന്ന് പ്രതി; വനിതാ ജീവനക്കാരിയെ അധിക്ഷേപിച്ചത് ചോദ്യം ചെയ്തതെന്ന് വെളിപ്പെടുത്തൽ

Kerala
  •  6 days ago
No Image

വഖ്ഫ് ബോർഡ് വിഷയത്തിൽ സർക്കാറിന് തിരിച്ചടിയുണ്ടായില്ല- എൻ.ഷംസുദ്ദീൻ; തർക്കം നിലനിൽക്കുമ്പോൾ ബോർ‍ഡ് യോ​ഗം ചേരുന്നത് ശരിയല്ലെന്നും അദ്ദേഹം

latest
  •  6 days ago
No Image

സർക്കാർ ഉത്തരവില്ലെങ്കിലും ആനുകൂല്യങ്ങൾ നൽകണം; അൺഎയ്ഡഡ് സ്കൂൾ അധ്യാപകർക്കും ഇനി പി.എഫും ഗ്രാറ്റുവിറ്റിയും; നിഷേധിക്കുന്നത് നിയമവിരുദ്ധമെന്ന് മനുഷ്യാവകാശ കമ്മിഷൻ

Kerala
  •  6 days ago
No Image

ഇറാൻ-യുഎസ് സംഘർഷം; ഗൾഫ് ന​ഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ വെട്ടിച്ചുരുക്കി പ്രധാന വിമാനക്കമ്പനികൾ

uae
  •  6 days ago
No Image

'രാജി അയക്കാൻ അറിയില്ലായിരിക്കാം, മാപ്പുസാക്ഷി അപേക്ഷകൾ എഴുതാൻ മാത്രമാണ് RSS പഠിപ്പിച്ചിട്ടുള്ളത്': കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ  പരിഹസിച്ച് മഹുവ മൊയ്ത്ര

National
  •  6 days ago
No Image

ബി.ജെ.പിക്ക് എതിരെ എല്ലാ പാർട്ടികളും ഭിന്നത മറന്ന് ഒന്നിച്ച് പോരാടണമെന്ന് മമത ബാനർജി

latest
  •  6 days ago
No Image

ഹൂത്തികളുടെ ആരോപണങ്ങൾ തള്ളി സഊദി; സമുദ്ര ഗതാഗതം സംരക്ഷിക്കുമെന്ന് മുന്നറിയിപ്പ്

Saudi-arabia
  •  6 days ago
No Image

സിജെപി സമരത്തിന് കോൺഗ്രസിന്റെ പരസ്യ പിന്തുണ: പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച്; രാഹുലും പ്രിയങ്കയും ഉൾപ്പെടെയുള്ള മുൻനിര നേതാക്കൾ അറസ്റ്റിൽ

National
  •  6 days ago
No Image

'ലഹരി മാഫിയയുടെ വേരറുക്കും'; ഓപ്പറേഷന്‍ തൂഫാനില്‍ 50 ദിവസത്തിനിടെ 7,600ലധികം അറസ്റ്റ്

Kerala
  •  6 days ago