HOME
DETAILS

കന്റോണ്‍മെന്റ് കടകളുടെ ലേലം: ആശങ്ക ഒഴിയാതെ വ്യാപാരികള്‍

  
backup
April 24, 2018 | 7:55 AM

%e0%b4%95%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%ae%e0%b5%86%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%95%e0%b4%9f%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b2

 

 


കണ്ണൂര്‍: കന്റോണ്‍മെന്റ് വീണ്ടും കടമുറികളുടെ ഇ- ലേല നടപടികളുമായി മുന്നോട്ടുപോകുന്നതില്‍ ആശയകുഴപ്പം. എം.പിയടക്കമുള്ള ജനപ്രതിനിധികളും വ്യാപാരികളും പ്രതിഷേധിച്ചിട്ടും കന്റോണ്‍മെന്റ് അധികൃതര്‍ നടപടികളുമായി മുന്നോട്ടുപോകുകയാണ്.
ഈ മാസം അഞ്ചിന് കന്റോണ്‍മെന്റ് ബോര്‍ഡിന് കീഴിലുള്ള ഷോപ്പിങ് കോംപ്ലക്‌സിലെ വ്യാപാരികളെ ഒഴിപ്പിക്കാനുളള ബോര്‍ഡ് തീരുമാനത്തിനെതിരെയുളള സമരം വ്യാപാരികള്‍ ശക്തമാക്കിയതിനെ തുടര്‍ന്ന് ലേല നടപടികള്‍ നിര്‍ത്തിനവച്ചിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം വീണ്ടും ലേല നടപടിയുടെ നിര്‍ദേശങ്ങളോടു കൂടി കന്റോണ്‍മെന്റ് വെബ്‌സൈറ്റില്‍ ഇ-ലേല നോട്ടിസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 35 കടമുറികളുടെ ലേല നടപടികളില്‍ പങ്കെടുക്കാന്‍ 25,000 രൂപയാണ് ഡെപ്പോസിറ്റ് തുകയായി നല്‍കേണ്ടത്. പക്ഷെ നിലവിലുള്ള കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനു കോടതി വിലക്കുള്ളപ്പോള്‍ ലേലം നടത്തുന്നതെങ്ങനെയെന്നാണ് വ്യാപാരികള്‍ ചോദിക്കുന്നത്.
നിലവില്‍ വ്യാപാരികള്‍ കച്ചവടം തുടരുന്നത് കോടതി ഉത്തരവിന്റെ പിന്‍ബലത്തിലാണ്. വ്യാപാരികളെ ഒഴിപ്പിക്കുന്നതിനു വിലക്കേര്‍പ്പെടുത്തിയെങ്കിലും ലേലനടപടികള്‍ തുടരാമെന്നും കോടതി പറഞ്ഞിരുന്നു. ഈ ഉത്തരവ് പ്രകാരമാണ് കന്റോണ്‍മെന്റ് സി.ഇ.ഒ ലേല നടപടികളുമായി മുന്നോട്ടു പോകുന്നത്.
എന്നാല്‍ കടകള്‍ ലേലത്തില്‍ പിടിക്കുന്നവര്‍ക്ക് എങ്ങനെയാണ് കടകള്‍ ലഭിക്കുക എന്ന കാര്യത്തില്‍ അധികൃതര്‍ക്കു പോലും വ്യക്തതയില്ല. കന്റോണ്‍മെന്റ് വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയ ഇലേലത്തിന്റെ 25 നിബന്ധനകളില്‍ ലേല നടപടി വൈകുന്നതിലോ, പ്രശ്‌നങ്ങളിലോ കണ്ണൂര്‍ കന്റോണ്‍മെന്റ് ബോര്‍ഡിന് യാതൊരുവിധ ഉത്തരവാദിത്വം ഉണ്ടായിരിക്കുന്നതല്ലെന്ന നിര്‍ദേശവുമുണ്ട്. നിലവില്‍ കോടതിയുടെ നിര്‍ദേശ പ്രകാരം കമ്മിഷന്‍ പരിശോധന നടത്തി വരികയാണ്. ഇന്ത്യന്‍ ആര്‍മിയുടെ നിയന്ത്രണത്തിലുള്ള കന്റോണ്‍മെന്റ് പ്രദേശങ്ങളിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍ എം.പിമാരുടെയും കന്റോണ്‍മെന്റ് ബോര്‍ഡ് അധികൃതരുടെയും യോഗം ഈമാസം 30നു ഡല്‍ഹിയില്‍ നടക്കുന്നുണ്ട്.
കണ്ണൂര്‍ കന്റോണ്‍മെന്റിലെ പ്രശ്‌നങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നു പി.കെ ശ്രീമതി എം.പി അറിയിച്ചു. കൂടാതെ നിയമങ്ങളെയും ജനപ്രതിനിധികളെയും വെല്ലുവിളിച്ചു മുന്നോട്ട് പോകുന്ന കന്റോണ്‍മെന്റ് അധികൃതരുടെ ധാര്‍ഷ്ട്യം അവസാനിപ്പിക്കണമെന്നും വ്യാപാരി വ്യവസായി സമിതി കണ്ണൂര്‍ ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത കേസ്; സ്കോട്ട്ലൻഡിൽ മലയാളി നഴ്സിന് ഏഴുവർഷത്തിലേറെ തടവ് ശിക്ഷ

International
  •  2 days ago
No Image

ആലുവ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തുനിൽക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  2 days ago
No Image

സംസ്ഥാനത്തെ ദേശീയ പാതകളുടെ തകർച്ച: എല്ലാ റീച്ചുകളിലും സുരക്ഷാ ഓഡിറ്റ് നടത്തുമെന്ന് എൻ.എച്ച്.എ.ഐ

Kerala
  •  2 days ago
No Image

വിവാഹ വാർഷികാഘോഷത്തിനെത്തിയ യുവതി കെഎസ്ആർടിസി ബസ് കയറി മരിച്ചു; ഭർത്താവിന് ഗുരുതര പരുക്ക്

Kerala
  •  2 days ago
No Image

ഷാർജയിൽ എമിറേറ്റ്സ് റോഡിൽ ഗതാഗത നിയന്ത്രണം; ബദൽ റൂട്ടുകൾ പ്രഖ്യാപിച്ചു

uae
  •  2 days ago
No Image

പാലക്കാട് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ സ്പെഷ്യൽ പൊലിസ് ടീമിന്റെ വാഹനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരുക്ക്

Kerala
  •  2 days ago
No Image

സുഹൃത്തുക്കൾക്കൊപ്പം പെരിയാറിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

Kerala
  •  2 days ago
No Image

ജനിതക മാറ്റം സംഭവിച്ച ബീജം വിതരണം ചെയ്തത് 14 യൂറോപ്യൻ രാജ്യങ്ങളിൽ; 197 കുട്ടികൾക്ക് അർബുദം സ്ഥിരീകരിച്ചു; ഡെൻമാർക്ക് സ്പേം ബാങ്കിനെതിരെ അന്വേഷണം

International
  •  2 days ago
No Image

ലേലത്തിൽ ഞെട്ടിക്കാൻ പഞ്ചാബ്‌; ഇതിഹാസമില്ലാതെ വമ്പൻ നീക്കത്തിനൊരുങ്ങി അയ്യർപട

Cricket
  •  2 days ago
No Image

ലോക്സഭയിലെ വാക്പോര്; അമിത് ഷായുടെ പ്രസംഗം നിലവാരം കുറഞ്ഞത്; ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാട്ടുന്ന സ്വഭാവം: കെ.സി വേണുഗോപാൽ എം.പി

National
  •  2 days ago